
'വിംബിള്‍ഡണ്‍ കളിക്കാനില്ല, ഒളിംപിക്‌സിനും ഇറങ്ങുന്നില്ല'- ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി നദാല്‍
'വിംബിള്‍ഡണ്‍ കളിക്കാനില്ല, ഒളിംപിക്‌സിനും ഇറങ്ങുന്നില്ല'- ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി നദാല്‍
മാഡ്രിഡ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസ് സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിചിനോട് പരാജയപ്പെട്ട് പുറത്ത് പോയതിന് പിന്നാലെ ഞെട്ടിക്കുന്ന തീരുമാനം പ്രഖ്യാപിച്ച് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍. വരാനിരിക്കുന്ന വിംബിള്‍ഡണ്‍, ഒളിംപിക്‌സ് പോരാട്ടങ്ങളില്‍ നിന്ന് പിന്‍മാറുകയാണെന്ന് നദാല്‍ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പിന്‍മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.
കരിയറില്‍ നദാല്‍ ഫ്രഞ്ച് ഓപണില്‍ തോല്‍ക്കുന്ന മൂന്നാമത്തെ മാത്രം പോരാട്ടമായിരുന്നു ജോക്കോക്കെതിരെ. പാരിസില്‍ കിരീടം നേടി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം റെക്കോര്‍ഡ് സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡ് ഒറ്റയ്ക്ക് സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ജോക്കോക്ക് മുന്നില്‍ ഇല്ലാതായത്. 20 തവണ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയ താരം നിലവില്‍, റെക്കോര്‍ഡ് സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററുമായി പങ്കിടുകയാണ്.
'ഹായ്, ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിലും ടോക്യോയോയില്‍ നടക്കുന്ന ഒളിംപിക് ഗെയിംസിലും പങ്കെടുക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ഇത് ഒരിക്കലും എളുപ്പമുള്ള തീരുമാനമല്ല. എന്റ ശാരീരിക അവസ്ഥ മാനിച്ചും എന്റെ ടീമുമായി ചര്‍ച്ച ചെയ്യുകയും ചെയ്ത ശേഷം അത് ശരിയായ തീരുമാനമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു'- റാഫ കുറിച്ചു.
Hi all, I have decided not to participate at this yearâs Championships at Wimbledon and the Olympic Games in Tokyo. Itâs never an easy decision to take but after listening to my body and discuss it with my team I understand that it is the right decision
â Rafa Nadal (@RafaelNadal) June 17, 2021
പ്രായം കൂടുന്നതും മനസ് വിചാരിക്കുന്ന രീതിയില്‍ ശരീരം വഴങ്ങാത്തതുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നദാലിനെ എത്തിച്ചിരിക്കുന്നത്. തന്റെ കരിയര്‍ ദീര്‍ഘിപ്പിക്കുക, ടെന്നീസിലൂടെ സ്വയം ആനന്ദം കണ്ടെത്തുക, ഉയര്‍ന്ന നിലവാരത്തില്‍ മത്സരിച്ച് നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള പോരാട്ടം തുടരുന്നതുമാണ് താന്‍ മുന്നില്‍ കാണുന്നതെന്നും നദാല്‍ വ്യക്തമാക്കി.
വിംബിള്‍ഡണില്‍ കിരീടം ലക്ഷ്യമിടുന്ന ഫെഡറര്‍ ഫ്രഞ്ച് ഓപണ്‍ മൂന്നാം റൗണ്ട് വിജയിച്ചതിന് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയിരുന്നു. സ്ഥിരമായി അലട്ടുന്ന മുട്ടു വേദന ചൂണ്ടിക്കാട്ടിയായിരുന്നു ഫെഡററുടെ പിന്‍മാറ്റം. സമാന തീരുമാനമാണ് ഇപ്പോള്‍ നദാലും എടുത്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




