
ഫ്രഞ്ച് ഓപ്പണ്‍ ആദ്യ റൗണ്ട് തന്നെ 'ബ്ലോക്ക്ബസ്റ്റര്‍!' നദാലിന് എതിരാളി സ്വരേവ്
15ാം കിരീടം നേടി വിട പറയാന്‍ ഒരുങ്ങി റാഫേല്‍ നദാല്‍

പാരിസ്: ഇതിഹാസ സ്പാനിഷ് താരം റാഫേല്‍ നദാലിന്റെ വിട വാങ്ങല്‍ എന്ന നിലയില്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഇത്തവണ ശ്രദ്ധേയമാണ്. ഗ്രാന്‍ഡ് സ്ലാം പോരിന്റെ ആദ്യ റൗണ്ട് തന്നെ ബ്ലോക്ക് ബസ്റ്ററായി മാറും. ആദ്യ റൗണ്ടില്‍ തന്നെ നദാലിന്റെ എതിരാളി ലോക നാലാം നമ്പര്‍ താരം ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ്!
പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ കാര്യമായി കളത്തിലിറങ്ങാത്ത നദാല്‍ ഇത്തവണ ഫ്രഞ്ച് ഓപ്പണ്‍ കളിക്കാനിറങ്ങുന്നത് അണ്‍സീഡഡ് താരമായാണ്. ഇതോടെയാണ് ആദ്യ റൗണ്ടില്‍ തന്നെ ഉയര്‍ന്ന റാങ്കിലെ താരവുമായി നദാലിനു മത്സരിക്കാന്‍ ഇറങ്ങേണ്ടി വന്നത്. നിലവില്‍ 276ാം റാങ്കിലാണ് താരം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
റെക്കോര്‍ഡ് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ നദാല്‍ ഒരു കിരീട നേട്ടത്തെ തന്റെ ഇഷ്ട വേദിയോടു വിട പറയുമോ എന്നതാണ് ടെന്നീസ് ലോകം ആകാംക്ഷയോടെ നോക്കുന്നത്. 2022ലെ സെമിയില്‍ ഇവിടെ സ്വരേവും നദാലും ഏറ്റുമുട്ടിയിരുന്നു. പരിക്കിനെ തുടര്‍ന്നു സ്വരേവ് മത്സരം മുഴുമിപ്പിക്കാതെ പിന്മാറി.
2022ലാണ് നദാല്‍ ഇവിടെ അവസാനമായി കിരീടം നേടിയത്. 14 തവണ ഇവിടെ കിരീടം സ്വന്തമാക്കിയ നദാല്‍ 15ാം ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കി കളം വിടുമോ എന്നു കാത്തിരുന്നു കാണാം.
WHAT TO READ NEXT

വെസ്റ്റ് ഹാമിനെ ഇനി ഹുലന്‍ ലോപറ്റേഗി പരിശീലിപ്പിക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Related News


ബെന്‍ ഷെല്ട്ടന് ഫൈനലില്‍ വീണു; യുഎസ് ഓപ്പണ്‍ കിരീടം അലക്സാണ്ടര്‍ സ്വരേവിന്, കരിയറിലെ രണ്ടാം ഗ്രാന്സ്ലാം

പലിശയില്ലാതെ വലിയ തുക സ്വന്തമാക്കാം, വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട; കെഎസ്എഫ്ഇയുടെ 'ചിട്ടി രഹസ്യം'
