
News Now
ജോഹന്നാസ്ബര്ഗ്: സൗത്ത് ആഫ്രിക്കയില് പരീശിലനം ആരംഭിച്ച് ഇന്ത്യന് സംഘം. വെള്ളിയാഴ്ചയാണ് ഇന്ത്യന് സംഘം സൗത്ത് ആഫ്രിക്കയില് എത്തിയത്. പിന്നാലെ പരിശീലനത്തിനായി രാഹുല് ദ്രാവിഡിന്റെ നേതൃത്വത്തില് ഇന്ത്യന് സംഘം ഇറങ്ങി.
ഏതാനും ട്രെയ്നിങ് ഡ്രില്സിന് ശേഷം ഫൂട്ട്വോളിയിലേക്ക് തിരിഞ്ഞു. ഇതിന്റെ രസകരമായ വീഡിയോയാണ് ബിസിസിഐ പങ്കുവെക്കുന്നത്. നിലവില് ഇന്ത്യന് ക്രിക്കറ്റിനെ പിടിച്ചു കുലുക്കുന്ന അലയൊലികളില് ഇന്ത്യന് സംഘം അസ്വസ്ഥരല്ലെന്ന് വ്യക്തമാക്കുന്ന വീഡിയോകളാണ് വരുന്നത്.
How did #TeamIndia recharge their batteries ahead of their first training session in Jo'Burg?
â BCCI (@BCCI) December 18, 2021
On your marks, get set & Footvolley!#SAvIND pic.twitter.com/dIyn8y1wtz
ടെസ്റ്റ് വൈസ് ക്യാപ്റ്റന് രോഹിത് ശര്മ ഇല്ലാതെയാണ് ഇന്ത്യ പരമ്പര കളിക്കുക. പരിക്കേറ്റ രവീന്ദ്ര ജഡേജയേയും അക്സര് പട്ടേലിനേയും ഇന്ത്യക്ക് മിസ് ചെയ്യും. സൗത്ത് ആഫ്രിക്കയില് ആദ്യത്തെ പരമ്പര ജയം ലക്ഷ്യമിടുകയാണ് ഇന്ത്യ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






