
'ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് തുടരില്ല'- ദ്രാവിഡ്
ടി20 ലോകകപ്പോടെ പടിയിറങ്ങും

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പരിശീലകനാകാന്‍ വീണ്ടും അപേക്ഷ നല്‍കിയിട്ടില്ലെന്നു വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്. ടി20 ലോകകപ്പോടെ പരിശീലക സ്ഥാനത്തു നിന്നു പടിയിറങ്ങുമെന്നും ദ്രാവിഡ്.
പരിശീലകനെന്ന നിലയിലുള്ള ഓരോ നിമിഷവും താന്‍ ആസ്വദിച്ചാണ് ചെയ്തത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വ്യക്തിപരമായ ചില ബുദ്ധിമുട്ടുകളാണ് സ്ഥാനത്തേക്ക് അപേക്ഷ നല്കാതിരിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. അയര്‍ലന്‍ഡിനെതിരായ ലോകകപ്പിലെ ആദ്യ പോരാട്ടത്തിനു മുന്‍പാണ് ദ്രാവിഡ് മനസ് തുറന്നത്.
'എല്ലാ ടൂര്‍ണമെന്റുകളും ടീമിനെ സംബന്ധിച്ചു പരമ പ്രധാനമാണ്. ഈ ലോകകപ്പടക്കം ഞാന്‍ പരിശീലകനായി നേരിട്ട എല്ലാ മത്സരങ്ങളും എന്നെ സംബന്ധിച്ചും വളരെ പ്രാധാന്യമര്‍ഹിക്കുന്നതു തന്നെയായിരുന്നു. സമാന മാനസികാവസ്ഥ തന്നെയാണ് ടി20 ലോകകപ്പ് സംബന്ധിച്ചും എനിക്കുള്ളത്. ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ ഇതെന്റെ അവസാനത്തെ പോരാട്ടമാണ്.'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ഈ ടീമിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഞാന്‍ ആസ്വദിച്ചു ചെയ്ത കാര്യമാണ്. എനിക്ക് പ്രവര്‍ത്തിക്കാന്‍ ഇഷ്ടമാണ്. സവിശേഷമായ ജോലി കൂടിയാണ് ഇന്ത്യന്‍ പരിശീലകന് എന്നത്. മികച്ച ഒരു കൂട്ടം താരങ്ങളാണ് ടീമിലുള്ളത്. പരിശീലക സ്ഥാനത്ത് തുടരുന്നതിനു പക്ഷേ നിലവില്‍ വ്യക്തിപരമായ ചിലവിഷയങ്ങളുണ്ട്'- ദ്രാവിഡ് വ്യക്തമാക്കി.
2021ലെ ടി20 ലോകകപ്പിനു ശേഷമാണ് ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനായത്. 2023 ഏകദിന ലോകകപ്പോടെ ദ്രാവിഡ് പരിശീലക സ്ഥാനമൊഴിയുമെന്നായിരുന്നു കരാര്‍. എന്നാല്‍ ടി20 ലോകകപ്പ് വരെ അദ്ദേഹത്തിന്റെ കരാര്‍ നീട്ടുകയായിരുന്നു. നിലവില്‍ ദ്രാവിഡിനു പകരം മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനാണ് സാധ്യത.
WHAT TO READ NEXT

77 റണ്‍സിന് പുറത്തായി ശ്രീലങ്ക; ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


ദുബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ നഗരങ്ങളില്‍ 'കേരള ഡെസ്കുകള്‍'; ആഗോള നിക്ഷേപം കേരളത്തിലേക്ക്

'തുടര്‍ച്ചയായി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവര്‍' ; യുഎന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
