16 ഫോറും 8 സിക്സും, 62 പന്തിൽ 124!; തീയായി യശസ്വി ജയ്‌സ്വാൾ, മുംബൈക്ക് 213 റൺസ് വിജയലക്ഷ്യം 

കരിയറിലെ കന്നി സെഞ്ച്വറിയാണ് വാംഖഡെ സ്റ്റേഡിയത്തിൽ ജയ്‌സ്വാൾ കുറിച്ചത്

സെഞ്ച്വറി കുറിച്ച് യശസ്വി ജയ്‌സ്വാൾ/ ചിത്രം: പിടിഐ
Last Updated :20 January 2024, 9:19 am IST

മുംബൈ: ഐപിഎൽ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന്  213 റൺസ് വിജയലക്ഷ്യം. 62 പന്തിൽ 16 ഫോറും 8 സിക്‌സും സഹിതം 124 റൺസ് നേടിയ യശസ്വി ജയ്‌സ്വാൾ ആണ് രാജസ്ഥാൻ ഇന്നിംഗ്‌സിൻറെ നെടുംതൂണായി മാറിയത്. കരിയറിലെ കന്നി സെഞ്ച്വറിയാണ് വാംഖഡെ സ്റ്റേഡിയത്തിൽ ജയ്‌സ്വാൾ കുറിച്ചത്. 

മുംബൈ ഇന്ത്യൻസിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസിനായി ഓപ്പണർ യശസ്വി ജയ്‌സ്വാൾ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. 53 പന്തിൽ ജയ്‌സ്വാൾ സെഞ്ചുറി തികച്ചു. അഞ്ചാം ഓവറിൽ ജോസ് ബട്‌ലറിനൊപ്പം ടീം സ്കോർ 50 കടത്തിയായിരുന്നു തുടക്കം. എട്ടാം ഓവറിലെ ആദ്യ പന്തിലാണ് 18 റൺസ് നേടി ബട്ലർ പുറത്തായത്. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ സിക്സർ പറത്തി തുടങ്ങിയെങ്കിലും അധികനേരം പിടിച്ചുനിൽക്കാനായില്ല. 10 പന്തിൽ 14റൺസ് നേടി സഞ്ജു മടങ്ങി. ദേവ്‌ദത്ത് പടിക്കൽ രണ്ട് റൺസും ജേസൻ ഹോൾഡർ 11 റൺസുമാണ് നേടിയത്. ഹെറ്റ്‌മെയർ എട്ട് റൺസെടുത്ത് പുറത്തായി. ധ്രുവ് ജൂരെലിനും രണ്ട് റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളു. രവിചന്ദ്രൻ അശ്വിൻ 5 ബോളിൽ എട്ട് റൺസടിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now