
രാജസ്ഥാൻ റോയൽസിന്റെ സഹായഹസ്തം; സമാഹരിച്ചത് 7.5 കോടി രൂപ
ടീം അംഗങ്ങളും ഫ്രാഞ്ചൈസി ഉടമകളും ചേർന്നാണ് തുക സമാഹരിച്ചതെന്ന് രാജസ്ഥാൻ റോയൽസ് തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ പ്രതിസന്ധിയിലായവർക്ക് സഹായമെത്തിക്കാൻ 7.5 കോടി രൂപ സമാഹരിച്ച് ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ്. ടീം അംഗങ്ങളും ഫ്രാഞ്ചൈസി ഉടമകളും ചേർന്നാണ് തുക സമാഹരിച്ചതെന്ന് രാജസ്ഥാൻ റോയൽസ് പറയുന്നു.
Rajasthan Royals announce a contribution of over $1 milion from their owners, players and management to help with immediate support to those impacted by COVID-19. This will be implemented through @RoyalRajasthanF and @britishasiantst.
â Rajasthan Royals (@rajasthanroyals) April 29, 2021
Complete details #RoyalsFamily
ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ്, റോയൽ രാജസ്ഥാൻ ഫൗണ്ടേഷൻ എന്നിവരുമായി ചേർന്നാണ് 7.5 കോടി രൂപ സമാഹരിച്ചതെന്ന് ഫ്രാഞ്ചൈസിയുടെ പ്രസ്താവനയിൽ പറയുന്നു. ഈ തുക ഇന്ത്യയിൽ ഉടനീളമുള്ള ആവശ്യക്കാരിലേക്ക് എത്തിക്കാൻ ശ്രമിക്കും. എന്നാൽ രാജസ്ഥാനായിരിക്കും പ്രഥമ പരിഗണന.
ഏതാനും ദിവസം മുൻപ് കൊൽക്കത്തയുടെ ഓസീസ് പേസർ 50000 ഡോളർ ഓക്സിജൻ എത്തിക്കാനായി പിഎം കെയേഴ്സ് ഫണ്ടിലേക്ക് നൽകിയിരുന്നു. ഓസീസ് മുൻ പേസർ ബ്രെറ്റ് ലീയും സഹായഹസ്തവുമായി എത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം



