
സിക്സുകളുടെ മാലപ്പടക്കം, 38 പന്തില്‍ 93 റണ്‍സുമായി കത്തിപ്പടര്‍ന്ന് 'വൈഭവം'; പ്ലേ ഓഫിനരികെ രാജസ്ഥാന്
ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി രാജസ്ഥാന് റോയല്‍സിന് ഏഴാം വിജയം

ജയ്പൂര്‍: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി രാജസ്ഥാന് റോയല്‍സിന് ഏഴാം വിജയം. നിര്‍ണായക മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഉയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ മറികടന്ന് തകര്‍പ്പന്‍ ജയമാണ് രാജസ്ഥാന് സ്വന്തമാക്കിയത്. ലഖ്നൗവിനെതിരെ ഏഴു വിക്കറ്റ് വിജയമാണ് രാജസ്ഥാന് നേടിയത്.
ആദ്യം ബാറ്റു ചെയ്ത ലഖ്നൗ ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ വിജയത്തിലെത്തി. 14 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. 0.083 നെറ്റ് റണ്‍റേറ്റുള്ള രാജസ്ഥാന് അടുത്ത മത്സരം ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം.
അര്‍ധ സെഞ്ചറി നേടിയ വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. 38 പന്തുകള്‍ നേരിട്ട വൈഭവ്, 10 സിക്സുകളും ഏഴു ഫോറുകളുമുള്‍പ്പടെ 93 റണ്‍സാണ് അടിച്ചെടുത്തത്. 38 പന്തുകളില്‍ 53 റണ്‍സെടുത്ത ധ്രുവ് ജുറെല്‍ പുറത്താകാതെ നിന്നു. യശസ്വി ജയ്സ്വാളും (23 പന്തില്‍ 43) ബാറ്റിങ്ങില്‍ തിളങ്ങി. ഓപ്പണിങ് വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്ത യശസ്വി ജയ്സ്വാള്‍ -വൈഭവ് സൂര്യവംശി സഖ്യമാണ് വിജയത്തിന് അടിത്തറയിട്ടത്.
WHAT TO READ NEXT

പേസർ മുഹമ്മദ് ഷമിയെ എന്തുകൊണ്ട് നിരന്തരം ഒഴിവാക്കുന്നു?
നേരത്തെ 57 പന്തില്‍ നിന്ന് 96 റണ്‍സെടുത്ത് മിച്ചല്‍ മാര്‍ഷിന്റെയും 29 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസിന്റെയും പ്രകടനമാണ് ലഖ്നൗവിന് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റേത് മികച്ച തുടക്കമായിരുന്നു. തകര്‍ത്തടിച്ച മിച്ചല്‍ മാര്‍ഷും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് 3.3 ഓവറില്‍ തന്നെ ടീം അമ്പത് കടന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീം 83 റണ്‍സിലെത്തി. ഏഴാം ഓവറില്‍ ഇംഗ്ലിസ് അര്‍ധസെഞ്ചുറി തികച്ചു. 23 പന്തിലാണ് താരത്തിന്റെ ഫിഫ്റ്റി. എട്ടോവറില്‍ ടീം 105 റണ്‍സിലെത്തി. എന്നാല്‍ ഒന്‍പതാം ഓവറില്‍ ജോഷ് ഇംഗ്ലിസ് പുറത്തായി.
പിന്നീട് നിക്കോളാസ് പുരാനെ ഒരുവശത്തുനിര്‍ത്തി മാര്‍ഷ് വെടിക്കെട്ട് നടത്തി. 25 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി തികച്ച മാര്‍ഷ് ടീമിനെ 150 കടത്തി. പുരാന് 16 റണ്‍സെടുത്ത് പുറത്തായി.മൂന്നാം വിക്കറ്റില്‍ ഋഷഭ് പന്തും മാര്‍ഷുമാണ് ലഖ്നൗ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചത്. ഇരുവരും ചേര്‍ന്ന് ടീമിനെ 200 കടത്തി. പന്ത് 23 പന്തില്‍ നിന്ന് 35 റണ്‍സെടുത്തു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Rajasthan Royals won by 7 wickets against Lucknow Super Giants
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സ്പിന്നില്‍ കുരുക്കി ബംഗ്ലാദേശിനെ തീര്‍ത്തു! ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍

3ാം പന്തില്‍ തുടങ്ങി... 9 സിക്സ്, 3 ഫോര്‍; 120ാം പന്തിൽ കാത്തിരുന്ന '100' ഷെഫാലി തൂക്കി!

