കറങ്ങി വീണ 633 വിക്കറ്റുകള്‍! ടി20യില്‍ ചരിത്രമെഴുതി റാഷിദ് ഖാന്‍ (വിഡിയോ)

റെക്കോര്‍ഡ് നേട്ടത്തില്‍ ഒന്നാമന്‍, മറികടന്നത് ഡ്വെയ്ന്‍ ബ്രാവോയെ

Rashid Khan breaks Bravo's record
റാഷിദ് ഖാൻSource by : എക്സ്
Last Updated :5 February 2025, 10:39 am IST

ഈസ്റ്റേണ്‍ കേപ്: ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന ചരിത്ര നേട്ടം ഇനി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന് സ്വന്തം. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഡ്വെയ്ന്‍ ബ്രാവോയുടെ റെക്കോര്‍ഡാണ് റാഷിദ് ഖാന്‍ സ്വന്തം പേരിലാക്കിയത്.

എസ്എ20 പോരാട്ടത്തില്‍ പാള്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് കേപ്ടൗണ്‍ ടീമിനായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് റാഷിദ് ചരിത്ര നേട്ടത്തില്‍ സ്വന്തം പേര് ഒന്നാം സ്ഥാനത്ത് എഴുതി ചേര്‍ത്തത്.

461 ടി20 മത്സരങ്ങളില്‍ നിന്നു 633 വിക്കറ്റുകള്‍ റാഷിദ് വീഴ്ത്തി. 582 മത്സരങ്ങളില്‍ നിന്നു 631 വിക്കറ്റുകളാണ് ബ്രാവോയ്ക്കുണ്ടായിരുന്നത്.

17 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് റാഷിദിന്റെ ടി20 കരിയറിലെ മികച്ച പ്രകടനം. 5 വിക്കറ്റ് നേട്ടം 5 തവണയും താരത്തിനുണ്ട്. ആവറേജ് 18.08, ഇക്കോണമി 6.49. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് ലീഗ്, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്, മേജര്‍ ലീഗ് ക്രിക്കറ്റ്, എസ്എ20 അടക്കം ലോകത്തെ വിവിധ ലീഗുകളില്‍ വ്യത്യസ്ത ടീമുകളുടെ നിര്‍ണായക താരമാണ് റാഷിദ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now