
'ജഡു ഹീറോയാടാ,ഹീറോ'; ചെന്നൈക്കെതിരെ ജഡേജയുടെ മധുരപ്രതികാരം
13 വർഷം ചെന്നൈ സൂപ്പർ കിങ്‌സിനായി കളിച്ചിരുന്ന താരത്തെ ഈ സീസണിൽ രാജസ്ഥാന് കൈമാറുക ആയിരുന്നു.

ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 8 വിക്കറ്റിന് തകർത്ത് സീസണിൽ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയൽസ്. ഇന്നലെ നടന്ന മത്സരത്തിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരു പോലെ മികച്ച പ്രകടനമാണ് രാജസ്ഥാൻ പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 127 റണ്‍സിന് എറിഞ്ഞൊതുക്കുകയും 12.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കാനും ടീമിന് കഴിഞ്ഞിരുന്നു.
ഇന്നലത്തെ മത്സരത്തിൽ നിർണായകമായ രണ്ട് വിക്കറ്റുകളാണ് രാജസ്ഥാൻ താരമായ രവീന്ദ്ര ജഡേജ വീഴ്ത്തിയത്. താരത്തെ സംബന്ധിച്ച് ഇതൊരു മധുരപ്രതികാരം കൂടിയാണ്. 13 വർഷം ചെന്നൈ സൂപ്പർ കിങ്‌സിനായി കളിച്ചിരുന്ന താരത്തെ ഈ സീസണിൽ രാജസ്ഥാന് കൈമാറുക ആയിരുന്നു. ജഡേജയെ സംബന്ധിച്ച് ഈ തീരുമാനം വളരെയധികം ഞെട്ടിക്കുന്നത് ആയിരുന്നു. രാജസ്ഥാൻ ടീമിലേക്ക് മാറ്റത്തെക്കുറിച്ചു ജഡേജയോട് ചോദിച്ചപ്പോൾ “പിങ്ക് നിറം എനിക്ക് നല്ലതായി തോന്നുന്നു,” എന്നാണ് അദ്ദേഹം പറഞ്ഞത്.
ചെന്നൈക്കെതിരെ ഈ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ജഡേജ താനിപ്പോഴും മികച്ച കളിക്കാരൻ തന്നെയാണ് എന്ന് ഓർമപ്പെടുത്തുന്ന തരത്തിലുള്ള പ്രകടനമാണ് കഴിഞ്ഞ ദിവസം പുറത്തെടുത്തത്. മത്സരത്തിൽ 3 ഓവർ മാത്രം എറിഞ്ഞ ജഡേജ 18 റൺസ് വിട്ടു കൊടുത്ത് രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. സർഫറാസ് ഖാൻ, ശിവം ദുബെ എന്നീ സ്റ്റാർ താരങ്ങളുടെ വിക്കറ്റ് നേടിയപ്പോൾ ജഡേജയുടെ ആഹ്ലാദപ്രകടനം ശരിക്കും ചെന്നൈ ടീമിനെ ഞെട്ടിച്ചിട്ടുണ്ട്.
WHAT TO READ NEXT

വൈഭവ് തല്ലി, രാജസ്ഥാന് ഈസി! ആദ്യ പോരിൽ ചെന്നൈ അടപടലം തോറ്റു
“ഞാൻ അവനെ ഏറെക്കാലമായി അറിയുന്നു. നെറ്റ്സിൽ ഞാൻ അവന് ബൗൾ ചെയ്തിട്ടുണ്ട്. അവൻ എങ്ങനെ ചിന്തിക്കുന്നു, എന്താണ് ശ്രമിക്കുന്നത് എന്നെനിക്ക് അറിയാം. അതിനാൽ ഞാൻ ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പന്ത് എറിയാൻ ശ്രമിച്ചു, കാരണം അവൻ വലിയ ഷോട്ടുകൾ കളിക്കാൻ ശ്രമിക്കും എന്ന് അറിയാമായിരുന്നു,” ദുബെയുടെ വിക്കറ്റിനെ കുറിച്ച് ജഡേജ പറഞ്ഞ മറുപടിയാണിത്.
WHAT TO READ NEXT

ആശ്വാസ ജയം തേടി; കൊച്ചിയില്‍ ഇന്ന് ഇന്ത്യ- ഹോങ്കോങ് ഫുട്ബോള്‍
Remember the name ð¥â¨ pic.twitter.com/Y7XVneGGkQ
— Rajasthan Royals (@rajasthanroyals) March 30, 2026
ഇന്നലത്തെ പ്രകടനം കൊണ്ട് തന്നെ ജഡേജയെ വിട്ടു കളഞ്ഞത് തെറ്റായ തീരുമാനം ആയിരുന്നു എന്ന് ചെന്നൈ ചിന്തിക്കുന്നുണ്ടാകും എന്നാണ് ആരാധകരും പറയുന്നത്. ഏതായാലും ചെന്നൈയ്ക്കെതിരായ മത്സരത്തിലെ പ്രകടനത്തിലൂടെ ജഡേജയെ ടീമിൽ എത്തിച്ചത് മികച്ച നീക്കമായി ആണ് രാജസ്ഥാൻ വിലയിരുത്തുന്നത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Ravindra Jadeja Shines Against Chennai Super Kings as Rajasthan Royals Win Easily.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




