
ആശ്വാസ ജയം തേടി; കൊച്ചിയില്‍ ഇന്ന് ഇന്ത്യ- ഹോങ്കോങ് ഫുട്ബോള്‍
10 വർഷത്തിനു ശേഷമാണ് കൊച്ചിയിൽ ഇന്ത്യൻ ടീം വീണ്ടും ഫുട്ബോൾ തട്ടാനിറങ്ങുന്നത്

കൊച്ചി: ഏഷ്യന്‍ കപ്പ് യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തായ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്ന് ആശ്വസ ജയം തേടി കൊച്ചിയില്‍ ഇറങ്ങുന്നു. ഹോങ്കോങാണ് എതിരാളികള്‍. കൊച്ചി ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7 മുതലാണ് പോരാട്ടം. ഗ്രൂപ്പ് സിയില്‍ നിലവില്‍ 2 പോയിന്റുമായാണ് ഇന്ത്യ നില്‍ക്കുന്നത്. ഗ്രൂപ്പിലെ ഇന്ത്യയുടെ അവസാന പോരാട്ടമാണ് ഇന്ന് കൊച്ചിയില്‍ അരങ്ങേറുന്നത്. 10 വർഷത്തിനു ശേഷമാണ് കൊച്ചിയിൽ ഇന്ത്യൻ ടീം വീണ്ടും ഫുട്ബോൾ തട്ടാനിറങ്ങുന്നത്.
പുതിയ സ്വപ്നങ്ങള്‍ക്ക് ചിറകു നല്കാന് ഇന്ന് ടീമിനു ജയം അനിവാര്യമാണ്. പ്രതിസന്ധികള്‍ ഒഴിയാതെ നില്ക്കുന്ന ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം തിരികെ പിടിക്കാനുള്ള ജിവന് ടോണാണ് കൊച്ചിയിലെ പോരാട്ടവും ഒരു ജയവും.
ഇന്ത്യയെ പോലെ തന്നെ യോഗ്യതാ പ്രതീക്ഷകള്‍ അവസാനിച്ചാണ് ഹോങ്കോങും വരുന്നത്. അവര്‍ക്ക് നിലവില്‍ 8 പോയിന്റുകളുണ്ടെങ്കിലും യോഗ്യതയിലേക്ക് അതു പോര. ഗ്രൂപ്പില്‍ 11 പോയിന്റുമായി സിംഗപ്പുരാണ് ഏഷ്യന്‍ പോരിനു ടിക്കറ്റ് ഉറപ്പിച്ചത്.
WHAT TO READ NEXT

വൈഭവ് തല്ലി, രാജസ്ഥാന് ഈസി! ആദ്യ പോരിൽ ചെന്നൈ അടപടലം തോറ്റു
റയാന് അരങ്ങേറ്റം
ഓസ്ട്രേലിയയില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ റയാന് വില്യംസ് ഇന്ത്യക്കായി അരങ്ങേറുമെന്നാണ് പ്രതീക്ഷ. ഇതിഹാസ താരം സുനില്‍ ഛേത്രിയുടെ 11ാം നമ്പര്‍ ജേഴിസിയിലാണ് റയാന് ഇറങ്ങുന്നത്. താരം അരങ്ങേറിയാല്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനായി റയാന് മാറും. നേരത്തെ 2013ല്‍ ജപ്പാനില്‍ ജനിച്ച അരാത്ത ഇസുമി ഇന്ത്യക്കായി കൡച്ചിട്ടുണ്ട്.
വേഗതയും ഡ്രിബ്ലിങ് മികവും ക്രോസിങിലുമെല്ലാം മികവ് പുലര്‍ത്തുന്ന താരമാണ് റയാന്. റയാനൊപ്പം ലാലിയന്‍ ചാങ്തേ, റഹിം അലി എന്നിവരും മുന്നേറ്റത്തിലുണ്ടാകും. മന്‍വീര്‍ സിങ്, ലിസ്റ്റന്‍ കൊളാസോ എന്നിവരായിരിക്കും പകരക്കാരായ മുന്നേറ്റക്കാര്‍.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
India vs Hong Kong football, AFC Asian Cup 2027 qualifiers: This will be the first time in a decade that Kochi will host an Indian senior team football match
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


