
'പീഡനക്കേസ് പ്രതി ടീമിൽ വേണ്ട'; സൂപ്പർ താരത്തെ ഒഴിവാക്കിയെന്ന് ആർസിബി
കഴിഞ്ഞ സീസണിൽ ബംഗളൂരുവിന് കിരീടം നേടുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് യഷ്.

ബംഗളൂരു: ഇന്ത്യന്‍ പേസര്‍ യഷ് ദയൽ ഈ സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താരം ടീമിനൊപ്പം ചേരാത്തത് എന്നാണ് മാനേജ്‌മെന്റ് നൽകുന്ന വിശദീകരണം. എന്നാൽ താരവുമായി ബന്ധപ്പെട്ട കരാർ തുടരുമെന്നും ആർസിബി അധികൃതർ വ്യക്തമാക്കി.
“യഷ് വ്യക്തിപരമായ ചില പ്രശ്നങ്ങളിലാണ് ഇപ്പോൾ. താരവുമായുള്ള കരാർ അവസാനിപ്പിച്ചിട്ടില്ല. പക്ഷേ ഈ സീസണിൽ ഞങ്ങളോടൊപ്പം അയാൾ ഉണ്ടാകില്ല.” ആർ സി ബി ഡയറക്ടർ മോ ബോബാറ്റ് പറഞ്ഞു. കഴിഞ്ഞ സീസണിൽ ബംഗളൂരുവിന് കിരീടം നേടുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് യഷ്. 13 വിക്കറ്റുകൾ താരം കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയിരുന്നു. ഇത്തവണ ബംഗളൂരു നിലനിർത്തിയ താരങ്ങളിൽ ഒരാൾ കൂടിയായാണ് യഷ്. യാഷിന് പകരം ഭുവനേശ്വർ കുമാർ,ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരാകും ടീമിന്റെ ബൗളിങ് നിരയെ നിയന്ത്രിക്കുക.
അതേ സമയം, താരത്തിനെതിരായ പീഡന പരാതികളിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ. യഷ് ദയലിനെതിരെ രണ്ട് പീഡന പരാതികളാണ് നിലവിലുള്ളത്. ഗാസിയാബാദ് സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ആദ്യ പരാതി. ഇതിൽ പൊലീസ് കേസെടുക്കുകയും താരത്തിനെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. മറ്റൊരു കേസിൽ 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസിലും താരം അന്വേഷണം നേരിടുകയാണ്.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
RCB Confirms Yash Dayal Will Miss IPL 2026 Due to Legal Issues.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അച്ഛനെയും അമ്മയെയും ഒരു മുറിയിൽ പൂട്ടിയിട്ടു, കരയിപ്പിച്ചത് അങ്ങനെ'; 'കാഴ്ച'യിലെ ക്ലൈമാക്സ് രംഗത്തെക്കുറിച്ച് യഷ് മാളവ്യ

'കൊച്ചുണ്ടാപ്രി അല്ലേ അത്! വർഷങ്ങൾക്ക് ശേഷം കണ്ടപ്പോഴും മമ്മൂക്ക ചോദിച്ചു'; യഷ് മാളവ്യ പറയുന്നു


