'ഏതൊരു പങ്കാളിക്കും അത് കാണുമ്പോൾ അസ്വസ്ഥത തോന്നും, പക്ഷേ'; ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് യഷ്

രാധികയ്ക്കും ഇതിൽ പൂർണ സന്തോഷം കാണില്ല.

Yash
Yashവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :17 ഓഗസ്റ്റ് 2026, 1:58 pm IST

'ടോക്സികി'ലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും അതിനോട് തന്റെ ഭാര്യ രാധിക പണ്ഡിറ്റ് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ യഷ്. ഇത്തരം രംഗങ്ങൾ കാണുമ്പോൾ പങ്കാളിക്ക് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണെന്നും എന്നാൽ ഒരു നടി കൂടിയായ രാധികയ്ക്ക് കഥാപാത്രത്തെയും വ്യക്തിയെയും വേർതിരിച്ചു കാണാനുള്ള പക്വതയുണ്ടെന്നും യഷ് ആപ് കി അദാലത് എന്ന അഭിമുഖ പരിപാടിയിൽ പറഞ്ഞു.

"ഏതൊരു പങ്കാളിക്കും ഇത് കണ്ടാൽ അസ്വസ്ഥത തോന്നും, അതിൽ കള്ളം പറയേണ്ടതില്ല. രാധികയ്ക്കും ഇതിൽ പൂർണ സന്തോഷം കാണില്ല. എന്നാൽ ഇതൊരു കലയാണെന്നും സിനിമയുടെ കഥയ്ക്ക് അത് അനിവാര്യമാണെന്നും നമ്മൾ തിരിച്ചറിയണം. ഒരു അഭിനേതാവ് എന്ന നിലയിൽ ഞാനും എന്റെ സുരക്ഷിത വലയത്തിന് പുറത്തുകടന്നാണ് ഇത് ചെയ്തത്.

രാധികയും ഒരു നടിയാണ്. അതിനാൽ കാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് അവളുടെ ഭർത്താവല്ല, കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നടൻ മാത്രമാണെന്ന് മനസ്സിലാക്കാനുള്ള പക്വത അവൾക്കുണ്ട്. എന്നെ അവൾക്ക് പൂർണ വിശ്വാസമുണ്ട്".- യഷ് പറഞ്ഞു. ​

ഗീതു മോഹൻദാസ് ആണ് ടോക്സിക് സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിൽ എത്തും. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

News Now

Summary

Yash talks about intimate scene in Toxic.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics