
'പേടിക്കാന്‍ തയ്യാറെങ്കില്‍ എന്റെ ബൈക്കില്‍ കയറൂ'; ഹാര്‍ലിയിലിരുന്ന് നവ്ദീപ് സെയ്‌നിയുടെ വിഡിയോ വൈറല്‍
ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു
തന്റെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിലിരുന്നുള്ള കിടിലന്‍ ഒരു വിഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം നവ്ദീപ് സെയ്‌നി. "പേടിക്കാന്‍ തയ്യാറാണെങ്കില്‍ എന്റെ ഒപ്പം ബൈക്കില്‍ വരൂ", എന്ന് കുറിച്ചാണ് താരം വിഡിയോ പങ്കുവച്ചത്. ട്വീറ്റ് ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.
ആക്‌സിലറേറ്റര്‍ ഫുള്‍ പവറില്‍ കൊടുത്ത് പൊടി പറപ്പിച്ചാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
Accompany me on my bike to feel the fear @harleydavidson pic.twitter.com/iosa8wS2ya
â Navdeep Saini (@navdeepsaini96) May 30, 2021
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പേസറായ സെയ്‌നിക്ക് സീസണില്‍ ഇതുവരെ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണില്‍ 13 റണ്‍സ് മാത്രം വിട്ടുനല്‍കി 13 വിക്കറ്റ് വീഴ്ത്തിയത് താരത്തെ ശ്രദ്ധേയനാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




