ഐപിഎല്ലില്‍ ആരും നേടാത്ത നേട്ടം;  7000  റണ്‍സ് അടിച്ച് ആദ്യ താരമായി വിരാട് കോഹ്‌ലി 

റണ്‍സ് വേട്ടയില്‍ കോഹ് ലിക്ക് പിന്നിലുള്ളത് ശിഖര്‍ ധവാനാണ്.

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:20 am IST

ന്യൂഡല്‍ഹി:  ഐപിഎല്ലില്‍ ഏഴായിരം റണ്‍സ് തികയ്ക്കുന്ന ആദ്യതാരമായി വിരാട് കോഹ്‌ലി. ഡല്‍ഹി ക്യാപ്റ്റില്‍സിനെതിരായ മത്സരത്തിലായിരുന്നു റോയല്‍സ് ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍ താരത്തിന്റെ ചരിത്രനേട്ടം.

ഐപിഎല്ലിലെ 233ാം മത്സരത്തില്‍ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ ഒരു കട്ട് ഷോട്ടിലൂടെയായിരുന്നു കോഹ്‌ലിയുടെ 7000 റണ്‍സ് നേട്ടം. 2008ലെ ഐപിഎല്‍ ആദ്യപതിപ്പുമുതല്‍ ആര്‍സിബിയെ പ്രതിനിധീകരിച്ച കോഹ് ലി 49 അര്‍ധസെഞ്ച്വറികളും അഞ്ച് സെഞ്ച്വറികളും നേടിയിട്ടുണ്ട്.

റണ്‍സ് വേട്ടയില്‍ കോഹ് ലിക്ക് പിന്നിലുള്ളത് ശിഖര്‍ ധവാനാണ്. 6536 റണ്‍സാണ് ധവാന്റെ സമ്പാദ്യം. 6189 റണ്‍സുമായി വാര്‍ണറാണ് മൂന്നാമത്. രോഹിത് ശര്‍മയും സുരേഷ് റെയ്‌നയുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഈ സീസണില്‍ 82 റണ്‍സാണ് കോഹ്‌ലിയുടെ ഉയര്‍ന്ന സ്‌കോര്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now