മഴ കനത്തതോടെ ടോസിടാന്‍ പോലുമാകാതെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Bengaluru IPL Match abandoned due to rain
ബംഗളൂരുവിൽ ഐപിഎൽ മത്സരം റദ്ദാക്കിSource by : എക്സ്
Last Updated :18 May 2025, 8:32 am IST

News Now

ബംഗളൂരു: ഐപിഎൽ 18-ാം സീസണിൽ പ്ലേ ഓഫ് കാണാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്ത്. ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴയെ തുടർന്ന് ഉപേക്ഷിതോടെയാണ് നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത പുറത്തായത്. ഇരു ടീമുകൾക്കും ഓരോ പോയിന്റു ലഭിക്കും. ഇന്ത്യ– പാക്ക് സംഘർഷത്തെ തുടർന്ന് ഒരാഴ്ചയോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഐപിഎൽ പുനരാരംഭിച്ചത്.

മഴ കനത്തതോടെ അഞ്ച് ഓവര്‍ മത്സരമെങ്കിലും നടത്താനാകുമെന്ന പ്രതീക്ഷയില്‍ അമ്പയര്‍മാരും ടീമുകളും കാത്തിരിപ്പിലായിരുന്നു. എന്നാല്‍ നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം ടോസിടാന്‍ പോലുമാകാതെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

13 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്തയ്ക്ക് 12 പോയന്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. പോയിന്റു പട്ടികയിലെ ആദ്യ നാലു സ്ഥാനക്കാർക്ക് ഇനിയും രണ്ടും മൂന്നും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ കൊൽക്കത്തയ്ക്ക് ഇനിയൊരു മുന്നേറ്റം സാധ്യമല്ല. അതേസമയം 17 പോയിന്റുമായി ബെംഗളൂരു പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറി. മത്സരം ജയിച്ചിരുന്നുവെങ്കിൽ ബംഗളൂരുവിന് പ്ലേ ഓഫ് യോഗ്യതയാകുമായിരുന്നു.

ഇനി രണ്ട് മത്സരങ്ങൾ കൂടി ബെം​ഗളൂരുവിനുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയും ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയുമാണ് ബംഗളൂരുവിന് ഇനി മത്സരങ്ങളുള്ളത്. ഇതില്‍ ഒന്നില്‍ ജയിക്കാനായാല്‍ അവര്‍ക്ക് പ്ലേ ഓഫിലെത്താം. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ച വിരാട് കോഹ്ലിക്കുള്ള ആദരസൂചകമായി വെള്ള ജഴ്സി ധരിച്ചാണ് ആർസിബി ആരാധകർ സ്റ്റേഡിയത്തിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates