ഹൃദയ ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയതിന് പിന്നാലെ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ അദ്ദേഹം ശ്വസിക്കാന്‍ തുടങ്ങി

ക്രിസ് കെയ്ന്‍സ്/ഫോട്ടോ: ട്വിറ്റര്‍
Last Updated :20 January 2024, 8:48 am IST

News Now

മെല്‍ബണ്‍: ഹൃദയ ധമനികള്‍ പൊട്ടിയുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു ന്യൂസിലാന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ അപകടനില തരണം ചെയ്തു. ഹൃദയ ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയതിന് പിന്നാലെ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ അദ്ദേഹം ശ്വസിക്കാന്‍ തുടങ്ങി. 

ഈ മാസം ആദ്യമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം കാന്‍ബറയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ പിന്നീട് സിഡ്‌നിയിലേക്ക് മാറ്റി. ഹൃദയ ശസ്ത്രക്രിയക്ക് ശേഷവും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിരുന്നു. 

ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെയാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്. സിഡ്‌നിയിലെ ആശുപത്രിയില്‍ വെച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചതായും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. 

ലോകത്തിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി പേരെടുത്താണ് കെയ്ന്‍സ് കളിക്കളം വിട്ടത്. 1998 മുതല്‍ 2006 വരെയുള്ള കാലയളവില്‍ 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും 2 ടി20യും താരം കളിച്ചു. 3320 റണ്‍സ് ആണ് ടെസ്റ്റില്‍ നേടിയത്. 218 വിക്കറ്റും ടെസ്റ്റില്‍ വീഴ്ത്തി. 4950 റണ്‍സും 201 വിക്കറ്റുമാണ് ഏകദിനത്തില്‍ കെയ്ന്‍സിന്റെ പേരിലുണ്ട്. 

2008ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിച്ച കെയ്ന്‍സിന് എതിരെ ഒത്തുകളി ആരോപണം ഉയര്‍ന്നിരുന്നു. ഏറെ നാള്‍ നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് തന്റെ നിരപരാധിത്വം താരം തെളിയിച്ചത്. 2012ല്‍ ലളിത മോദിക്ക് എതിരായ അപകീര്‍ത്തി കേസ് അദ്ദേഹം ജയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates