4 സീസണിലേക്കുള്ള പ്രതിഫലം 5000 കോടി; മെസിയുടെ ബാഴ്‌സ കരാര്‍ വിവരങ്ങള്‍ പുറത്ത്‌

നാല് സീസണിലേക്കായുള്ള 555 മില്യണ്‍ യൂറോ വില വരുന്ന കരാര്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്

മെസി/ ഫയല്‍ ഫോട്ടോ
Last Updated :20 January 2024, 8:40 am IST

ബാഴ്‌സ: 2017ല്‍ ബാഴ്‌സയുമായി മെസി ഒപ്പിട്ട കരാറിലെ വിവരങ്ങള്‍ പുറത്തുവിട്ട് സ്പാനിഷ് മാധ്യമം. നാല് സീസണിലേക്കായുള്ള 555 മില്യണ്‍ യൂറോ വില വരുന്ന കരാര്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

ഓരോ സീസണിലും മെസിയുടെ പ്രതിഫലം 138 മില്യണ്‍ ഡോളര്‍ യൂറോ എന്നാണ് ഇതില്‍ പറയുന്നത്. ഒരു അത്‌ലറ്റിന് ലഭിച്ചതില്‍ വെച്ച് ഏറ്റവും വലിയ തുകയുടെ കരാര്‍ ആണ് ഇതെന്നും സ്പാനിഷ് മാധ്യമമായ എല്‍ മുന്‍ഡോ അവകാശപ്പെടുന്നു.

എന്നാല്‍ പ്രതിഫലത്തിന്റെ പകുതി തുക സ്‌പെയ്‌നില്‍ നികുതിയായി മെസിക്ക് അടക്കേണ്ടി വരുന്നതായാണ് റിപ്പോര്‍ട്ട്. 555 മില്യണ്‍ യൂറോ കരാറിലെ 510 മില്യണ്‍ യൂറോയും മെസിക്ക് ലഭിച്ച് കഴിഞ്ഞു. കോവിഡിന്റെ വരവോടെ വന്ന് വീണ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് മെസിയുടെ കരാര്‍ വിവരങ്ങള്‍ പുറത്തു വരുന്നത്.

ഈ സീസണോടെ മെസി ബാഴ്‌സ വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിഎസ്ജിയിലേക്ക് മെസി ചേക്കേറിയേക്കുമെന്ന വിലയിരുത്തലുകളാണ് ശക്തം. ബാഴ്‌സയിലെ സാമ്പത്തിക പ്രതിസന്ധിയും മെസിയെ ന്യൂകാമ്പില്‍ തന്നെ നിലനിര്‍ത്തുന്നതിന് ബാഴ്‌സയ്ക്ക് വെല്ലുവിളിയാവുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now