ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ (20 പന്തില്‍ 31), ഋഷഭ് പന്ത് (15 പന്തില്‍ 26) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്

ചിത്രം:എഎഫ്പി
Last Updated :20 January 2024, 9:03 am IST

News Now

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടം. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. താരം മൂന്ന് പന്തില്‍ ഒരു റണ്ണുമായി മടങ്ങി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ് ഇന്ത്യ.

ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ (20 പന്തില്‍ 31), ഋഷഭ് പന്ത് (15 പന്തില്‍ 26) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തു. പന്ത് നാല് ഫോറും ഒരു സിക്‌സും നേടി. 

സ്‌കോര്‍ 49ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നാലെ സ്‌കോര്‍ 61ല്‍ നില്‍ക്കെയാണ് കോഹ്‌ലിയും പിന്നാലെ പന്തും പുറത്തായി. സൂര്യകുമാർ യാദവ് 15 റൺസുമായി മടങ്ങി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഹർ​​ദിക് പാണ്ഡ്യ 12 റൺസുമായി പുറത്തായി. തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ​ഗ്ലീസനാണ് ഇന്ത്യയെ വിറപ്പിച്ചത്.

ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്, ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ദീപക് ഹൂഡയെ ഒഴിവാക്കി. 

കീപ്പറായി പന്ത് തിരിച്ചെത്തിയെങ്കിലും ദിനേഷ് കാര്‍ത്തിക് പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചു. സൂര്യകുമാര്‍ യാദവും ടീമിലുണ്ട്.  

ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റങ്ങളാണ് ഉള്ളത്. ടൈമല്‍ മില്‍സി, ടോപ്‌ലി എന്നിവര്‍ക്ക് പകരം റിച്ചാര്‍ഡ് ഗ്ലീസന്‍, ഡേവിഡ് എല്ലി എന്നിവര്‍ ടീമിലെത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates