റിച്ചാര്‍ലിസന്റെ ബൈസിക്കിള്‍ കിക്ക് തന്നെ ഒന്നാമത്; ഖത്തറിലെ ഏറ്റവും മികച്ച ഗോള്‍

11 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും റിച്ചാര്‍ലിസന്റെ തകര്‍പ്പന്‍ ഷോട്ട്

സെര്‍ബിയക്കെതിരെ റിച്ചാര്‍ലിസന്റെ ഗോള്‍/ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:10 am IST

22 വര്‍ഷം നീണ്ട ലോക കിരീടത്തിനായുള്ള ബ്രസീലിന്റെ കാത്തിരിപ്പിന് ഖത്തറിലും അവസാനിച്ചില്ല. കിരീടത്തിലേക്ക് എത്താനാവാതെ വീണെങ്കിലും ഖത്തര്‍ ലോകകപ്പിലെ ഗോള്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് ബ്രസീല്‍ വലയിലാക്കിയ ഗോളുകളില്‍ ഒന്ന്. റിച്ചാര്‍ലിസന്റെ ബൈസിക്കിള്‍ കിക്ക് ആണ് ടൂര്‍ണമെന്റിലെ ഗോളായി തെരഞ്ഞെടുത്തത്. 

സെര്‍ബിയക്കെതിരായ മത്സരത്തിലാണ് റിച്ചാര്‍ലിസന്റെ തകര്‍പ്പന്‍ ഗോള്‍ എത്തിയത്. 62ാം മിനിറ്റില്‍ ബ്രസീലിനെ ലീഡിലേക്ക് എത്തിച്ച് റിച്ചാര്‍ലിസന്റെ ഗോള്‍ എത്തി. 11 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും റിച്ചാര്‍ലിസന്റെ തകര്‍പ്പന്‍ ഷോട്ട്. 

ബോക്‌സിന് മുന്‍പില്‍ നില്‍ക്കെ നെയ്മറില്‍ നിന്ന് ലഭിച്ച പാസില്‍ റിച്ചാര്‍ലിസന്റെ ആദ്യ ടച്ചില്‍ പന്ത് ഉയര്‍ന്ന് പൊങ്ങി. അക്രോബാറ്റിക് ഷോട്ടിലൂടെ റിച്ചാര്‍ലിസന്‍ പന്ത് വലയിലെത്തിച്ചു. 2-0ന് ബ്രസീല്‍ ഫിനിഷ് ചെയ്തു. 

ഖത്തര്‍ ലോകകപ്പില്‍ മൂന്ന് ഗോളാണ് റിച്ചാര്‍ലിസന്‍ നേടിയത്. ക്ലബ് ഫുട്‌ബോളിലേക്ക് മടങ്ങിയെത്തിയെങ്കിലും പരിക്ക് റിച്ചാര്‍ലിസന് മുന്‍പില്‍ വെല്ലുവിളിയാവുന്നു. ഇതോടെ ടോട്ടനത്തിന് വേണ്ടി ഉടനെ കളത്തിലിറങ്ങാന്‍ റിച്ചാര്‍ലിസന് കഴിയില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now