അച്ഛന് ലക്ഷങ്ങൾ വിലയുള്ള സ്പോർട്സ് ബൈക്ക് സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റർ റിങ്കു സിങ് (വിഡിയോ)

കാവസാക്കി നിഞ്ച ബൈക്കാണ് റിങ്കു അച്ഛനു സമ്മാനിച്ചത്

Rinku Singh's Father
റിങ്കു സിങ് പരിശീലനത്തിൽ, റിങ്കു സമ്മാനിച്ച ബൈക്കിൽ പിതാവ്എക്സ്
Edited by :renjith.k
Last Updated :21 ജനുവരി 2025, 10:59 am IST

ലഖ്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് തന്റെ അച്ഛൻ ഖൻചന്ദ്ര സിങിനു ലക്ഷങ്ങൾ വിലയുള്ള സ്പോർട്സ് ബൈക്ക് സമ്മാനിച്ചു. മകൻ സമ്മാനിച്ച ബൈക്കിൽ സഞ്ചരിക്കുന്ന ഖൻചന്ദ്രിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

കാവസാക്കി നിഞ്ച ബൈക്കാണ് റിങ്കു അച്ഛനു സമ്മാനിച്ചത്. 5 ലക്ഷം രൂപയാണ് വണ്ടിയുടെ വില.

മകൻ ദേശീയ ടീം താരമായിട്ടും ​ഗ്യാസ് സിലിണ്ടറുകൾ ചുമന്ന് വീടുകളിലെത്തിച്ചു നൽകുന്ന ജോലി ഇപ്പോഴും തുടരുന്നുണ്ട് അദ്ദേഹം. അച്ഛൻ അദ്ദേഹത്തിനു ഇഷ്ടമുള്ള ജോലി ചെയ്യുകയാണെന്നു റിങ്കു നേരത്തെ പ്രതികരിച്ചിരുന്നു.

നിലവിൽ ഇന്ത്യ- ഇം​ഗ്ലണ്ട് ടി20 പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് റിങ്കു. ഇക്കഴിഞ്ഞ ഐപിഎൽ മെ​ഗാ ലേലത്തിൽ റിങ്കുവിനെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 13 കോടിയ്ക്ക് താരത്തെ ടീമിൽ തിരിച്ചെത്തിച്ചിരുന്നു.

റിങ്കു സിങ് വിവാ​ഹിതനാകാനുള്ള തയ്യാറെടുപ്പിലുമാണ്. സമാജ്‍വാദി പാർട്ടി എംപി പ്രിയ സരോജുമായുള്ള വിവാഹത്തിനുള്ള ഒരുക്കത്തിലാണ് റിങ്കുവിന്റെ കുടുംബം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now