
ഏഷ്യൻ ഗെയിംസ്; തജീന്ദർപാൽ സിങ് അല്ല, പവൻ സെഹ്‍രാവത് ഇന്ത്യൻ പതാകയേന്തും; കാരണമിത്
മനു ഭക്കറിനൊപ്പം നേരത്തെ തജീന്ദർപാലിനെയാണ് നേരത്തെ തീരുമാനിച്ചിരുന്നത്

നഗോയ: ഏഷ്യൻ ഗെയിംസ് ഔദ്യോഗിക ഉദ്ഘാടന വേദിയിൽ ഇന്ത്യൻ സംഘത്തെ ഷോട്പുട്ട് താരം തജീന്ദർപാൽ സിങ് നയിക്കില്ല. ഷൂട്ടിങ് താരം മനു ഭക്കറിനൊപ്പം മുതിർന്ന കബഡി താരം പവൻ സെഹ്‍രാവത് ഇന്ത്യൻ പതാകയേന്തും. നേരത്തെ തജീന്ദർപാൽ സിങിനെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ താരം ഒദ്യോഗിക വസ്ത്രം എടുത്തില്ലെന്നു വ്യക്തമാക്കിയതോടെയാണ് സെഹ്‍രാവതിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ കബഡിയിൽ ഇന്ത്യ സ്വർണം നേടിയപ്പോൾ നിർണായകമായി നിന്ന താരമാണ് പവൻ സെഹ്‍രാവത്.
ഔദ്യോഗിക വസ്ത്രങ്ങൾ ഉദ്ഘാടന ദിവസമായ ശനിയാഴ്ച വൈകീട്ട് 3 മണിയോടെ മാത്രമേ നഗോയ വിമാനത്താവളത്തിൽ എത്തുകയുള്ളു എന്നു അറിയിപ്പ് കിട്ടിയതായി താരം ഇന്ത്യൻ ക്യാംപിൽ അറിയിക്കുകയായിരുന്നു. കിറ്റ് വിമാനത്താവളത്തിൽ പോയി എടുത്തു കൊണ്ടുവന്ന ശേഷം ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കാൻ സാധിക്കില്ലെന്നും താരം അറിയിച്ചു.
WHAT TO READ NEXT

98 കളി, 101 ഗോൾ! 'സെൻസേഷണൽ സെഞ്ചൂറിയൻ' ഹാരി കെയ്ൻ; റെക്കോർഡ്
അത്‍ലറ്റിക്സ് ടീം സെപ്റ്റംബർ 13 മുതൽ ടോക്യോയ്ക്ക് സമീപമുള്ള ടുകുബ സർവകലാശാലയിൽ പരിശീലനത്തിലാണ്. അത്‍ലറ്റിക്സ് മത്സരങ്ങൾ ഈ മാസം 23 മുതലാണ് ആരംഭിക്കുന്നത്. ഇന്ത്യൻ ടീം 21നാണ് നഗോയയിൽ എത്തുക. അത്‍ലറ്റുകൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നില്ല. അതിനാൽ തന്നെ അവരുടെ പക്കൽ ഔദ്യോഗിക വസ്ത്രങ്ങളുമില്ല. ഒക്ടോബർ 4ന് നടക്കുന്ന സമാപന ചടങ്ങിലും അത്‍ലറ്റിക്സ് ടീം പങ്കെടുക്കില്ല.
WHAT TO READ NEXT

ചെൽസിയെ നാണംകെടുത്തി ബ്രെൻഡ്ഫോർഡ്!
WHAT TO READ NEXT

'ഒരൊറ്റ ഏഷ്യ'! ഏഷ്യന്‍ ഗെയിംസ്... വന്‍കര പോരിന്റെ കേളികൊട്ട് ഇന്ന്
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Seasoned kabaddi player Pawan Sehrawat has been named as Tajinderpal Singh Toor's replacement and will now join shooting star Manu Bhaker in carrying the Indian flag at Saturday's opening ceremony
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


