
മൊറോക്കോ അട്ടിമറിച്ചു, ബെല്‍ജിയത്തില്‍ കലാപം; വാഹനങ്ങള്‍ അഗ്നിക്കിരയാക്കി - വീഡിയോ
ലോകകപ്പ് ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ മൊറോക്കോ അട്ടിമറി ജയം നേടിയതോടെ, ബെല്‍ജിയത്തില്‍ കലാപം
ബ്രസല്‍സ്: ലോകകപ്പ് ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ മൊറോക്കോ അട്ടിമറി ജയം നേടിയതോടെ, ബെല്‍ജിയത്തില്‍ കലാപം. ബെല്‍ജിയത്തിലെ നിരവധി നഗരങ്ങളിലാണ് പ്രതിഷേധം അലയടിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര് വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റോട്ടര്‍ഡാമില്‍ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലേറിഞ്ഞു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്രസല്‍സ് മേയര്‍ അറിയിച്ചു. സബ് വേ, ട്രാം സര്‍വീസുകള്‍ തടസ്സപ്പെട്ടു.
ലോകകപ്പ് മത്സരത്തില്‍ ബെല്‍ജിയത്തെ മറുപടില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മൊറോക്കോ തകര്‍ത്തെറിഞ്ഞത്. 72 മിനിറ്റുകള്‍ ഗോളില്ലാതെ കടന്നുപോയ മത്സരത്തില്‍ 73-ാം മിനിറ്റില്‍ ആദ്യം ഗോളും ഇഞ്ചുറി ടൈമില്‍ ബെല്‍ജിയം പെട്ടിയില്‍ അവസാന ആണിയും അടിച്ച് മൊറോക്കോ ബെല്‍ജിയത്തെ അടിമുടി വെട്ടിലാക്കി.
Ãmeutes de colons marocains en #Belgique après le match contre le #Maroc. #BELMAR #Bruxelles pic.twitter.com/MKbS5oeDCn
â Damien Rieu (@DamienRieu) November 27, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്

Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

Related News


Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍
