
ടെസ്റ്റില്‍ അപൂര്‍വ നേട്ടം, പരിക്കിനിടയിലും ചരിത്രം കുറിച്ച് പന്ത്
മത്സരത്തില്‍ ഒരു വിദേശ രാജ്യത്ത് ടെസ്റ്റില്‍ 1,000-ത്തിലധികം റണ്‍സ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന റെക്കോര്‍ഡാണ് പന്ത് സ്വന്തമാക്കിയത്.

മാഞ്ചെസ്റ്റര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലാണ് പന്ത് പുതിയ നാഴികക്കല്ല് പിന്നിട്ടത്. കാലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മൈതാനത്ത് നിന്ന് പിന്‍വാങ്ങിയ പന്ത് ഇതുവരെ 48 പന്തില്‍ നിന്ന് 37* റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇത്.
മത്സരത്തില്‍ ഒരു വിദേശ രാജ്യത്ത് ടെസ്റ്റില്‍ 1,000-ത്തിലധികം റണ്‍സ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന റെക്കോര്‍ഡാണ് പന്ത് സ്വന്തമാക്കിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററും സ്വന്തം രാജ്യത്തിന് പുറത്ത് 1,000 റണ്‍സ് നേടിയിട്ടില്ല. ഇംഗ്ലണ്ടില്‍ നാല് സെഞ്ച്വറികളും നാല് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 44.26 ശരാശരിയില്‍ 1,018 റണ്‍സാണ് താരത്തിന്റെ ഇതുവരെയുള്ള നേട്ടം. ഏറ്റവും മികച്ച സ്‌കോര്‍ 146 ഉം.
WHAT TO READ NEXT

ചരിത്രമെഴുതി ദിവ്യ ദേശ്മുഖ്; വനിത ചെസ് ലോകകപ്പില്‍ ഫൈനലില്‍
ഇംഗ്ലണ്ടില്‍ ഒരു വിദേശ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടിയ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടവും പന്തിനാണ്. പട്ടികയില്‍ എംഎസ് ധോനിയാണ് തൊട്ടുപിന്നില്‍. ഇംഗ്ലണ്ടില്‍ 778 റണ്‍സാണ് ധോനി സ്‌കോര്‍ ചെയ്തിട്ടുള്ളത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്ക് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റില്‍ 1,000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ബാറ്ററും ഋഷഭ് പന്താണ്.
News Now
Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

സിജെപി സമരത്തിന് പിന്തുണ; പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

Summary
Rishabh Pant becomes first-ever wicketkeeper batsman to score 1,000 plus Test runs in an away country
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



