മൂന്നാം നമ്പരില്‍ ഋഷഭ് പന്ത് തുടരുമോ? ബാറ്റിങ് കോച്ച് വിക്രം റാത്തോഡിന്റെ പ്രതികരണം ഇങ്ങനെ

പന്ത് ബാറ്റിങ് നിരയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്താനുള്ള സാധ്യതയുണ്ടെന്ന് ബാറ്റിങ് കോച്ച് വിക്രം റാറാത്തോഡും സൂചന നല്‍കി

Rishabh Pant no. 3 spot Batting coach Rathour drops hint
ഋഷഭ് പന്ത് മൂന്നാം നമ്പരില്‍ തുടരുമോ? ബാറ്റിങ് കോച്ച് വിക്രം റാത്തോറിന്റെ പ്രതികരണം ഇങ്ങനെ
Last Updated :6 June 2024, 12:46 pm IST
Edited by :amalkjoy

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഋഷഭ് പന്ത് ബാറ്റിങ് ഓഡറില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പന്ത് ബാറ്റിങ് നിരയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്താനുള്ള സാധ്യതയുണ്ടെന്ന് ബാറ്റിങ് കോച്ച് വിക്രം റാത്തോഡും സൂചന നല്‍കി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ-യശസ്വി ജയ്സ്വാള്‍ ഓപ്പണിങ് ജോഡിയില്‍ മാറ്റം വരുത്തി വിരാട് കോഹ് ലിക്കൊപ്പം രോഹിത് ഓപ്പണ്‍ ഇറങ്ങാന്‍ തീരുമാനിച്ചതോടെയാണ് ബാറ്റിങ് ഓഡറുകളില്‍ മാറ്റം വന്നത്. ഓപ്പണിങ് സ്ലോട്ടിലേക്ക് കോഹ് ലിക്ക് സ്ഥാനക്കയറ്റം നല്‍കിയതോടെ സൂര്യകുമാര്‍ യാദവ് അടുത്ത നമ്പരില്‍ എത്തുമെന്ന് കരുതിയെങ്കിലും മൂന്നാമനായി പന്താണ് ബാറ്റിങ്ങിന് എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രോഹിത്തിന് പിന്തുണയേകി മികച്ച ഇന്നിങ്‌സാണ് താരം കാഴ്ചവെച്ചത്. ലെഫ്റ്റ് ഹാന്‍ഡ്- റൈറ്റ് കോമ്പിനേഷന്‍ നിലനിര്‍ത്തുന്നതില്‍ പന്തിന്റെ സ്ഥാനം നിര്‍ണായകമായി മാറി. അതുകൊണ്ട് തന്നെ പന്തിന് മൂന്നാം നമ്പറില്‍ തുടര്‍ന്നും കളിക്കാന്‍ കഴിയുമെന്ന് മത്സര ശേഷം റാത്തോഡ് സൂചന നല്‍കി.

മത്സരത്തില്‍ പിച്ചിന്റെ അസ്വഭാവിക ബൗണ്‍സ് നേരിടാന്‍ പ്രയാസപ്പെട്ടെങ്കിലും 26 പന്തില്‍ മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സും സഹിതം 36 റണ്‍സ് നേടി പന്ത് തിളങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now