
'ഇത്തരമൊരു അവസ്ഥ അവസാനത്തേതാകുമെന്ന് തോന്നുന്നില്ല'; സഞ്ജുവിനെ തഴഞ്ഞതില്‍ പ്രതികരിച്ച് ഉത്തപ്പ
പുതിയ സംഘത്തിന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സമയം നല്‍കണമെന്നും സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉത്തപ്പ പറഞ്ഞു.

ബെംഗളൂരു: ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന ടീമില്‍ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പ. ശ്രീലങ്കയ്ക്കെതിരായ മത്സരങ്ങളില്‍ ഇല്ലെങ്കിലും സഞ്ജു ഏകദിന ടീമില്‍നിന്ന് പുറത്തായി എന്ന് അര്‍ഥമില്ലെന്നും, ഇനിയും അവസരം വരുമെന്നും ഉത്തപ്പ പറഞ്ഞു.
ഇനി ലഭിക്കുന്ന എല്ലാ അവസരങ്ങളും നന്നായി വിനിയോഗിക്കാന്‍ സഞ്ജു ശ്രമിക്കണം. ഇന്ത്യന്‍ ടീമിന്റെ നേതൃത്വം ഏറ്റെടുത്ത പുതിയ സംഘത്തിന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സമയം നല്‍കണമെന്നും സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉത്തപ്പ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

'പാരിസിലേത് അവസാന മത്സരം'; ടെന്നീസ് വിടാന്‍ ആന്‍ഡി മറെ
''സഞ്ജുവിന്റെ വീക്ഷണകോണിലൂടെ നോക്കുകയാണെങ്കില്‍ ഇതാദ്യമായല്ല അദ്ദേഹം ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നത്. ഒരു കളിക്കാരനെന്ന നിലയില്‍ ഇത്തരമൊരു അവസ്ഥ അവസാനത്തേതുമായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഏകദിനത്തിലെ സഞ്ജുവിന്റെ കണക്കുകള്‍ തികച്ചും അവിശ്വസനീയമാണ്.'' - ഉത്തപ്പ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. ഈ സാഹചര്യത്തിലാണ് അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ട്രോഫി നടക്കാനിരിക്കേ സഞ്ജുവിനെ ഏകദിനത്തില്‍ നിന്ന് തഴഞ്ഞത്. പകരം ലങ്കയ്ക്കെതിരായ ടി20 ടീമിലേക്കാണ് സഞ്ജുവിനെ പരിഗണിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു

'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്

Related News


'അവരുടെ കുടുംബത്തിന് ഇല്ലാത്ത വേവലാതി എന്തിനാണ് മറ്റൊരാൾക്ക് ?; ചിരിച്ച മുഖത്തോടെയല്ലാതെ ഒരാളും മഞ്ജുവിനെ കണ്ടിരിക്കാൻ സാധ്യതയില്ല'

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു
