
രോഹിത് ശര്‍മ ഫിറ്റ്നെസ് വീണ്ടെടുത്തു; അടുത്ത മത്സരം കളിക്കും?
ബുധാനാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുന്‍ ക്യാപ്റ്റന്‍ തിരിച്ചെത്തിയേക്കും

മുംബൈ: ഐപിഎല്ലില്‍ മികവ് തിരിച്ചു പിടിക്കാന്‍ കഠിന ശ്രമം നടത്തുന്ന മുംബൈ ഇന്ത്യന്‍സിനു ആശ്വാസം നല്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി കളിക്കാതിരിക്കുന്ന രോഹിത് ശര്‍മ മുംബൈയുടെ അടുത്ത മത്സരത്തില്‍ തിരിച്ചെത്തുമെന്നു റിപ്പോര്‍ട്ടുകള്‍.
പരിക്കേറ്റ് താരം വിശ്രമത്തിലാണ്. മുന്‍ നായകന് ഫിറ്റ്നസ് വീണ്ടെടുത്തുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ബുധനാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ സീസണിലെ എട്ടാം പോരാട്ടം. ഈ മത്സരത്തില്‍ രോഹിത് ഉണ്ടാകുമെന്നാണ് വിവരം.
രോഹിത് പരിശീലനത്തിനു ഇറങ്ങിയതായും ജിം ട്രെയിനിങും നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. താരത്തിനു നിലവില്‍ ശാരീരിക പ്രശ്നങ്ങളൊന്നുമില്ലെന്നും ടീം ഫിസിയോയുടെ മേല്‍നോട്ടത്തില്‍ രോഹിത് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും വിവരങ്ങളുണ്ട്.
ഏപ്രില്‍ 12നു റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ പോരാട്ടത്തിനിടെ രോഹിതിനു കാലിനു പരിക്കേല്‍ക്കുകയായിരുന്നു. പിന്നീട് താരം വിശ്രമത്തിലായിരുന്നു. പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകള്‍ക്കെതിരായ മത്സരങ്ങളാണ് രോഹിതിനു നഷ്ടമായത്.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ പോരാട്ടത്തില്‍ മുംബൈ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. പിന്നാലെയാണ് രോഹിത് പരിശീലനത്തിനു ഇറങ്ങിയത്. സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ അടക്കമുള്ളവര്‍ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍ ട്രെയിനിങിനിറങ്ങിയതായാണ് വിവരം.
രോഹിതിന്റെ അഭാവത്തില്‍ ക്വിന്റന്‍ ഡി കോക്കാണ് റിയാന്‍ റിക്കല്ടനൊപ്പം ഓപ്പണ്‍ ചെയ്തത്. ദക്ഷിണാഫ്രിക്കന്‍ താരം സെഞ്ച്വറിയടിച്ചാണ് സീസണ് ആരംഭിച്ചത്. റിക്കല്‍ടന്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയായിരുന്നു. ഇതോട താരത്തെ ഒഴിവാക്കി ഡാനിഷ് മലെവാറിനെയാണ് മുംബൈ കഴിഞ്ഞ ദിവസം കളിപ്പിച്ചത്. അടുത്ത പോരാട്ടത്തില്‍ ക്വിന്റന്‍ ഡി കോക്കും രോഹിതും ചേര്‍ന്നായിരിക്കും ഇന്നിങ്സ് തുടങ്ങുക.
7 കളിയില്‍ 2 ജയം മാത്രമുള്ള മുംബൈ നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. 5 കളികള്‍ അവര്‍ തോറ്റു. അടുത്ത മത്സരം വിജയിച്ച് പ്ലേ ഓഫ് പ്രതീക്ഷകളിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് മുംബൈ. രോഹിതിന്റെ മടങ്ങി വരവ് അവര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Rohit Sharma has intensified training and is likely to be available for the Mumbai Indians against the Sunrisers Hyderabad
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




