'ഹര്‍ദിക് പാണ്ഡ്യ ലോകകപ്പ് ടീമില്‍ വേണ്ട'- രോഹിത് നിലപാട് എടുത്തു
ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കും ഹര്‍ദികിനെ ഉള്‍പ്പെടുത്താന്‍ താത്പര്യമുണ്ടായിരുന്നില്ല

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും സെലക്ഷന് കമ്മിറ്റില് തലവന്‍ അജിത് അഗാര്‍ക്കറിനും ഒട്ടും താത്പര്യമില്ലായിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചു വലിയ ആലോചനകള്‍ വേണ്ടി വന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഒടുവില്‍ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ക്യാപ്റ്റനും ചീഫ് സെലക്ടറും പാണ്ഡ്യയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ടീം സെലക്ഷന് സമയത്ത് ഹര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ ഫോം ഔട്ടായ നിലയിലായിരുന്നു. താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് അന്ന് മാധ്യമങ്ങള്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ മറ്റൊരു ഓപ്ഷന് ഇല്ല എന്നായിരുന്നു അഗാര്‍ക്കറുടെ മറുപടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പരിക്ക് മാറി കളത്തിലേക്ക് മടങ്ങിയെത്തിയ ഹര്‍ദികിനെ സംബന്ധിച്ച് ഐപിഎല്‍ സീസണില്‍ അത്ര സുഖകരമല്ല. പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള തിരിച്ചു വരവും നായക സ്ഥാനവും ടൂര്‍ണമെന്റ് തുടങ്ങും മുന്‍പ് തന്നെ വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് ടൂര്‍ണമെന്റ് തുടങ്ങിയതു മുതല്‍ രോഹിതിന് മാറ്റി ഹര്‍ദികിനെ ഇറക്കിയുള്ള നീക്കം അമ്പെ പാളി. ആരാധകര്‍ ഹര്‍ദികിനെ പലപ്പോഴും കൂക്കി വിളിച്ചാണ് വരവേറ്റത്.
സീസണില്‍ ആദ്യം തന്നെ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ടീമായി മുംബൈ മാറുകയും ചെയ്തതോടെ താരത്തിനു അതു വലിയ ക്ഷീണമായി. പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തല്‍.
WHAT TO READ NEXT

ജീവന്മരണ പോര് ഡല്‍ഹിക്ക്; ലഖ്നൗവിനും ജയം അനിവാര്യം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



