അഞ്ച് ഓവറില്‍ 31-5 എന്ന നിലയില്‍ കൊല്‍ക്കത്ത തകര്‍ന്നപ്പോഴാണ് റസല്‍ ക്രീസിലേക്ക് എത്തിയത്

സാം കറാന്റെ ഡെലിവറിയില്‍ ക്ലീന്‍ ബൗള്‍ഡാവുന്ന റസല്‍/ഫോട്ടോ: ഐപിഎല്‍
Last Updated :20 January 2024, 8:43 am IST

News Now

വാങ്കഡെ: അഞ്ച് ഓവറില്‍ 31-5 എന്ന നിലയില്‍ കൊല്‍ക്കത്ത തകര്‍ന്നപ്പോഴാണ് റസല്‍ ക്രീസിലേക്ക് എത്തിയത്. ആരാധകര്‍ കാത്തിരുന്ന റസല്‍ കൊടുങ്കാറ്റായിരുന്നു പിന്നെ...എന്നാല്‍ കൊല്‍ക്കത്തക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ച് അവിടെ റസലിന്റെ വിക്കറ്റ് വീണത് വിചിത്ര രീതിയില്‍...

22 പന്തില്‍ നിന്ന് 54 റണ്‍സിലേക്ക് റസല്‍ എത്തിയപ്പോള്‍ ആ ബാറ്റില്‍ നിന്ന് പറന്നത് മൂന്ന് ഫോറും ആറ് സിക്‌സും. സ്‌ട്രൈക്ക്‌റേറ്റ് 245.45. ദിനേശ് കാര്‍ത്തിക്കിനൊപ്പം 81 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി നില്‍ക്കെ സാം കറാന്റെ ഡെലിവറിയാണ് റസലിന്റെ സ്റ്റംപ് ഇളക്കിയത്.

വൈഡ് എന്ന് കരുതി റസല്‍ ലീവ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പന്ത് ലെഗ് സ്റ്റംപ് ഇളക്കി. വിചിത്ര പുറത്താവലിലെ ഞെട്ടലില്‍ റസലിലും പ്രകടമായിരുന്നു. സാം കറാനാവട്ടെ ടീമിന് നിര്‍ണായക ബ്രേക്ക് നല്‍കിയതിന്റെ ആഹ്ലാദവും..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates