
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വിചിത്രമായ രീതിയില്‍ റണ്‍ഔട്ട് ആയി വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രെ റസല്‍. ബിപിഎല്ലിലെ ഖുല്‍ന ടൈഗേഴ്സും ധാക്ക മിനിസ്റ്ററും തമ്മിലുള്ള മത്സരത്തിലാണ് സംഭവം.
ഇന്നിങ്സ് 15ാം ഓവറില്‍ നില്ക്കുമ്പോള് തിസാര പെരേരയുടെ ഡെലിവറി തേര്‍ഡ് മാനിലേക്ക് തട്ടിയിട്ട് റസല്‍ സിംഗിള്‍ എടുക്കാന്‍ ശ്രമിച്ചു. റണ്‍ഔട്ട് ആവാനുള്ള സാധ്യത ഇവിടെ കൂടുതല്‍ മഹ്മദുല്ലക്കായിരുന്നു. മഹ്മദുള്ളയുടെ എന്‍ഡിലേക്ക് തിരിഞ്ഞു നോക്കിയാണ് റസല്‍ ഓടിയത്.
That's why they say, always keep your eyes on the ball!
â OneCricket (@OneCricketApp) January 21, 2022
One of the strangest run-out dismissals ever seen!
Andre Russell at the receiving end of it!#BPL #AndreRussellpic.twitter.com/erOZl2xnvn
ഇവിടെ ഫീല്‍ഡര്‍ പന്ത് മഹ്മദുല്ലയുടെ എന്‍ഡിലേക്ക് എറിഞ്ഞു. പന്ത് സ്റ്റംപില്‍ കൊണ്ടെങ്കിലും മഹ്മദുല്ല അപ്പോഴേക്കും ക്രീസിലേക്ക് കയറി. ഇവിടെ സ്റ്റംപില്‍ കൊണ്ട പന്ത് നേരെ വന്ന വീണത് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെ സ്റ്റംപിലേക്ക്. പന്ത് ഇവിടെക്ക് വരുമെന്ന് പ്രതീക്ഷിച്ചിട്ടില്ലായിരുന്ന റസല്‍ ക്രീസ് ലൈന്‍ തൊടും മുന്‍പ് പന്ത് സ്റ്റംപ് ഇളക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


