ഫിന്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് റഷ്യ; ആദ്യ ജയം 

വിജയത്തോടെ റഷ്യ നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി

ചിത്രം: ട്വിറ്റർ / യൂറോ 2020
Last Updated :20 January 2024, 8:45 am IST

ഫിന്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി യൂറോകപ്പ് 2020യിൽ ആദ്യ ജയം സ്വന്തമാക്കി റഷ്യ. അലെക്‌സി മിറാന്‍ചുക്കാണ് റഷ്യയ്ക്കായി വിജയഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോട് റഷ്യക്ക് ഈ വിജയത്തോടെ നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.

ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിട്ടിലാണ് റഷ്യ ​ഗോൾ നേടിയത്. രണ്ടാം പകുതിയില്‍ ഫിന്‍ലന്‍ഡ് ഉണര്‍ന്നുകളിച്ചെങ്കിലും ​ഗോൾ നേടാൻ കഴിഞ്ഞില്ല. 49-ാം മിനിട്ടില്‍ ഓപ്പണ്‍ അവസരം ലഭിച്ചെങ്കിലും ഷോട്ട് വലയിലെത്തിയില്ല. 51-ാം മിനിട്ടില്‍ റഷ്യ രണ്ടാം ​ഗോൾ നേടുമെന്ന് കരുതിയെങ്കിലും ബോൾ പോസ്റ്റിലുരുമ്മി കടന്നുപോയി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now