
News Now
ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് തയാറെടുക്കുന്ന ഇന്ത്യൻ ടീമിനു തിരിച്ചടിയായി ഒരു താരം കൂടി പരിക്ക്. ഓപ്പണർ ഋതുരാജ് ഗെയ്ക്വാദാണ് പരുക്കു മൂലം പുറത്തായത്. കൈത്തണ്ടയിലെ പരിക്ക് മൂലം പരമ്പരയിൽ ഋതുരാജിന് കളിക്കാനാവില്ലെന്ന് ബിസിസിഐ അറിയിച്ചു.
രണ്ടാം ട്വന്റി 20 മത്സരം തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കവെയാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്. സൂര്യകുമാർ യാദവ്, ദീപക് ചാഹർ എന്നിവർക്കു പിന്നാലെയാണ് ഋതുരാജും പരുക്കേറ്റ് പുറത്തായത്.
ഈ സാഹചര്യത്തിൽ ഋതുരാജിന് പകരക്കാരനായി മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തി. പരിക്കു മൂലം മൂന്നു താരങ്ങൾ പോയതോടെ, ടീം 15 പേരായി ചുരുങ്ങിയ സാഹചര്യത്തിലാണ് പകരക്കാരനായി അഗർവാളിനെ ഉൾപ്പെടുത്തിയത്.
ആദ്യ ട്വന്റി20 മത്സരം ജയിച്ച ഇന്ത്യ മൂന്നു മത്സര പരമ്പരയിൽ 1–0ന് മുന്നിലാണ്. ആദ്യ മത്സരത്തിൽ ഋതുരാജ് ഗെയ്ക്വാദ് കളിച്ചിരുന്നില്ല.
ട്വന്റി20 പരമ്പരയ്ക്കുശേഷം കളിക്കേണ്ട ഇന്ത്യൻ ടെസ്റ്റ് ടീമിൽ അംഗമായ മായങ്ക് അഗർവാൾ സഹതാരങ്ങൾക്കൊപ്പം ചണ്ഡിഗഡിൽ ക്വാറന്റീനിലായിരുന്നു. ഇതിനിടെയാണ് ട്വന്റി20 ടീമിലേക്ക് താരത്തെ ഉൾപ്പെടുത്തിയത്.
NEWS - Ruturaj Gaikwad ruled out of T20I series.
â BCCI (@BCCI) February 26, 2022
More details here - https://t.co/wHy55tYKfx @Paytm #INDvSL pic.twitter.com/9WM1Iox0ag
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം
