
സച്ചിന്റെ കായിക ഇനം ഏത്? ഹോക്കി, കബഡി, ഫുട്‌ബോള്‍, ചെസ്?; വിവാദം
ഗുജറാത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികൾക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പറിലാണ് ഈ വിചിത്ര സംഭവം
അഹമ്മദാബാദ്: ഹോക്കി, കബഡി, ഫുട്ബോൾ, ചെസ് എന്നിവയിൽ സച്ചിൻ ടെൻഡുൽക്കറുടെ കായിക ഇനം ഏതാണ്? ചോദ്യം കണ്ട കുട്ടികൾ ആകെ ആശയക്കുഴപ്പത്തിലായി. ഗുജറാത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികൾക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പറിലാണ് ഈ വിചിത്ര സംഭവം
ഗുജറാത്ത് പ്രദേശ് കോൺഗ്രസ് സേവാദൾ ഈ ചോദ്യപ്പേപ്പർ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തതോടെ സംഭവം വൈറലായി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനെ അറിയാത്തവർ ആരാണ് ഉള്ളത്. സച്ചിൻ ടെൻഡുൽക്കർ ആരാണെന്ന് ചോദിച്ചിട്ട് ഓപ്‌ഷൻ നൽകിയതിൽ ക്രിക്കറ്റ് ഇല്ലാതെ പെട്ടിരിക്കുകയാണ് ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ്.
.@sachin_rt is the player of which sport?
â Gujarat Pradesh Congress Sevadal (@SevadalGJ) April 6, 2023
A. Hockey
B. Kabaddi
C. Football
D. Chess
Don't be surprised! This is the question and its options asked in the Class-3 examination in Gujarat.
Shame on @BJP4Gujarat. pic.twitter.com/w9SaWWzfQu
സച്ചിൻ ടെൻഡുൽക്കറിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് ഇത്തരത്തിൽ വിചിത്ര ഓപ്‌ഷൻ തയ്യാറാക്കിയ അധികൃതരെ പരിഹസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
അതേസമയം ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് ഗുജറാത്ത് പ്രദേശ് കോൺഗ്രസ് സേവാദൾ പ്രതികരിച്ചു. ഗുജറാത്ത് ബിജെപി ഘടകത്തേയും ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറെയും പോസ്റ്റിൽ ടാഗ് ചെയ്‌തിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും


