സഹൽ ആദ്യ ഇലവനിൽ; കൊച്ചിയിൽ വീണ്ടും മഞ്ഞക്കടൽ ഇരമ്പം; കേരള ബ്ലാസ്റ്റേഴ്സ് - ഈസ്റ്റ് ബം​ഗാൾ കിക്കോഫ് അൽപ്പസമയത്തിനകം

നിലവിലെ റണ്ണേഴ്സ് അപ്പായ ബ്ലാസ്റ്റേഴ്സ് കിരീട മോഹത്തോടെ പുതിയ സീസണിനു തുടക്കമിടുമ്പോള്‍ കഴിഞ്ഞ തവണ ലീഗില്‍ അവസാന സ്ഥാനക്കാരായതിന്റെ നിരാശ മായ്ക്കാനാണ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം തുടങ്ങുന്നത്

ഫോട്ടോ: ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 9:07 am IST

കൊച്ചി: വീണ്ടും മഞ്ഞക്കടലിരമ്പത്തിന്റെ ആവേശത്തിലേക്ക് കൊച്ചി ഉണർന്നു കഴിഞ്ഞു. ഐഎസ്എല്‍ ഫുട്ബോളിന്റെ ഒൻപതാം പതിപ്പിലെ ഉദ്ഘാടന മത്സരത്തിന് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 7.30ന് കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടാനൊരുങ്ങുകയാണ്. 

നിലവിലെ റണ്ണേഴ്സ് അപ്പായ ബ്ലാസ്റ്റേഴ്സ് കിരീട മോഹത്തോടെ പുതിയ സീസണിനു തുടക്കമിടുമ്പോള്‍ കഴിഞ്ഞ തവണ ലീഗില്‍ അവസാന സ്ഥാനക്കാരായതിന്റെ നിരാശ മായ്ക്കാനാണ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം തുടങ്ങുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഐഎസ്എല്‍ ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നത്.  

മത്സരത്തിന്റെ ഇലവനെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. മലയാളി താരം സഹൽ ആദ്യ ഇലവനിൽ ഇടംപിടിച്ചു. ഒപ്പം ലൂണയുമുണ്ട്. മറ്റൊരു മലയാളി താരം കെപി രാഹുൽ പകരക്കാരുടെ നിരയിലുണ്ട്.

ടീം- ഗില്‍ (ഗോള്‍ കീപ്പര്‍), ഖബ്ര, ലെസ്‌കോവിച്, ഹോര്‍മിപാം, ജെസ്സല്‍, പ്യുയിറ്റ, ജീക്‌സന്‍, ലൂണ, സഹല്‍, ജിയാനു, ദിമിത്രിയോസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now