
സിഡ്‌നിയില്‍ സെയ്‌നി അരങ്ങേറ്റം കുറിക്കും, മായങ്ക് പുറത്ത്; ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ
രോഹിത് ശര്‍മ പ്ലേയിങ് ഇലവനിലേക്ക് എത്തി. ഗില്ലിനൊപ്പം രോഹിത് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നവ്ദീപ് സെയ്‌നി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും.
രോഹിത് ശര്‍മ പ്ലേയിങ് ഇലവനിലേക്ക് എത്തി. ഗില്ലിനൊപ്പം രോഹിത് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ആദ്യ രണ്ട് ടെസ്റ്റിലും മോശം ഫോമില്‍ കളിച്ച മായങ്ക് അഗര്‍വാളിന് മൂന്നാം ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായി.
ബൂമ്രയ്ക്കും മുഹമ്മദ് സിറാജിനും ഒപ്പം നവ്ദീപ് സെയ്‌നിയെയാണ് ഇന്ത്യ പേസ് നിരയിലേക്ക് ഉള്‍പ്പെടുത്തിയത്. ഷര്‍ദുല്‍, നടരാജന്‍ എന്നിവരെ തള്ളിയാണ് സെയ്‌നി ഇലവനില്‍ ഇടം നേടിയത്. റിഷഭ് പന്ത് തന്നെയാണ് വിക്കറ്റ് കീപ്പര്‍. ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ. അശ്വിനാണ് സ്പിന്നര്‍.
NEWS - #TeamIndia announce Playing XI for the 3rd Test against Australia at the SCG.
â BCCI (@BCCI) January 6, 2021
Navdeep Saini is all set to make his debut.#AUSvIND pic.twitter.com/lCZNGda8UD
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




