News Now
'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില് പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

ചെന്നൈ. ടിവിയില് ചെന്നൈ-രാജസ്ഥാൻ ഐപിഎല് പോരാട്ടം നടക്കുകയാണ്. രാജസ്ഥാനെതിരെ 176 റണ്സ് വിജയലക്ഷ്യത്തില് ചെന്നൈ ക്യാപ്റ്റന് എംഎസ് ധോണിയും രവീന്ദ്ര ജഡേജയുമാണ് ഗ്രീസില്. അവസാന ഓവറില് സന്ദീപ് എറിഞ്ഞ അവസാന മൂന്ന് ബോളുകള് ചെന്നൈ സൂപ്പര് കിങ്സിന്റെ സകല പ്രതീക്ഷയും അവസാനിപ്പിച്ചു. ചെന്നൈക്കെതിരെ രാജസ്ഥാന് വിജയിച്ചതോടെ സമൂഹമാധ്യമങ്ങളിലും സന്ദീപ് ചർച്ചയായി.
Sandeep Sharmaâs wife & 10-months old daughter watching his final-over heroics against CSK#IPL2023 #TATAIPL2023 #CSKvRR
â Niche Sports (@Niche_Sports) April 13, 2023
pic.twitter.com/AF9pNufadY
എന്നാല് ആവേശത്തില് ടിവിയില് ഐപിഎല് കളി കണ്ട മറ്റൊരു കുട്ടിത്താരമാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറല്. ഗൗണ്ടിലെ അച്ഛന്റെ പ്രകടനം കണ്ട് അമ്മയുടെ മടിയിലിരുന്നു നിറഞ്ഞു ചിരിക്കുന്ന സന്ദീപ് ശര്മയുടെ പത്ത് മാസം പ്രായമായ മകളുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ഭാര്യ താഷ ശര്മയാണ് വീഡിയോ സമൂഹമാധ്യമങ്ങളില് പങ്കുവെച്ചത്.
'അവളുടെ അച്ഛനെ ടിവിയില് കാണുമ്പോള്. ഡാഡിയുടെ മകള്' എന്ന കുറിപ്പോടെയായിരുന്നു താഷ ഇന്സ്റ്റാഗ്രാമില് വീഡിയോ പോസ്റ്റ് ചെയ്തത്. 2021ലായിരുന്നു സന്ദീപ് ശര്മയും താഷയും വിവാഹിതരാകുന്നത്. കഴിഞ്ഞ സീസണില് കിങ്സ് ഇലവന് പഞ്ചാബ് താരമായിരുന്ന സന്ദീപിനെ ഐപിഎല് ലേലത്തില് ആരും വാങ്ങാതിരുന്നത് ചര്ച്ചയായിരുന്നു. താന് അണ്സോള്ഡ് ആയപ്പോള് നിരാശയും ഞെട്ടലും തോന്നിയെന്ന് സന്ദീപ് അന്ന് പ്രതികരിച്ചിരുന്നു. പ്രസിദ്ധ് കൃഷ്ണയുടെ പരിക്കിനെ തുടര്ന്നാണ് സന്ദീപ് പിന്നീട് രാജസ്ഥാന്റെ ഭാഗമാകുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



