ഐപിഎല്‍ കഴിഞ്ഞതിന് പിന്നാലെ കുടുംബത്തോടൊപ്പം ദുബായില്‍ സമയം ചിലവിടുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി

Last Updated :20 January 2024, 8:33 am IST

News Now

ദുബായ്: ഐപിഎല്‍ കഴിഞ്ഞതിന് പിന്നാലെ കുടുംബത്തോടൊപ്പം ദുബായില്‍ സമയം ചിലവിടുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി. ഇവിടെ ഭാര്യ സാക്ഷിയുടെ ജന്മദിനം സുഹൃത്തുക്കള്‍ക്കൊപ്പം ധോനി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകരുടെ മുന്‍പിലേക്ക് എത്തുന്നു. 

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും, ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കുമാണ് ദുബായില്‍ സാക്ഷിയുടെ ജന്മദിന ആഘോഷങ്ങള്‍ക്ക് ഇവരുടെ ഒപ്പം കൂടിയത്. സാനിയയും സാക്ഷിയും ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നു. 

Story image

കളിയിലേക്ക് വരുമ്പോള്‍ ഐപിഎല്ലില്‍ മോശം പ്രകടനമാണ് ധോനിയില്‍ നിന്ന് വന്നത്. ബാറ്റ്‌സ്മാന്‍ എന്ന നിലയിലും നായകന്‍ എന്ന നിലയിലും മികവ് കാണ്ടെത്താന്‍ ധോനിക്ക് കഴിഞ്ഞില്ല. അടുത്ത ഐപിഎല്‍ സീസണ്‍ അഞ്ച് മാസം മാത്രം അകലെ നില്‍ക്കുമ്പോള്‍ ധോനി ശക്തമായി തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates