26 പന്തില്‍ 'ഫിഫ്റ്റി'; വാംഖഡെയില്‍ സഞ്ജുവിന്റെ 'കൗണ്ടർ അറ്റാക്ക്'

തൂക്കിയത് 3 സിക്‌സും 6 ഫോറും

Sanju Samson celebration fifty
Sanju Samsonx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :23 ഏപ്രിൽ 2026, 8:44 pm IST

വാംഖഡെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി തൂക്കി മലയാളി താരം സഞ്ജു സാംസണ്‍. 26 പന്തില്‍ 3 സിക്‌സും 6 ഫോറും സഹിതം സഞ്ജു 53 റണ്‍സ് അടിച്ചെടുത്തു. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും ഓപ്പണറായി എത്തിയ താരം മികച്ച ഷോട്ടുകളുമായി കളം വാണു.

ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരറ്റത്ത് സഞ്ജു തകര്‍പ്പനടികളുമായി കളം വാണെങ്കിലും മറുഭാഗത്ത് വിക്കറ്റുകള്‍ വീഴുന്നുണ്ടായിരുന്നു. ഇതുവരെ കളിച്ചതില്‍ ഭേദപ്പെട്ട പ്രകടനം ഇന്ന് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് പുറത്തെടുത്തു. താരം 14 പന്തില്‍ 1 സിക്‌സും 3 ഫോറും സഹിതം 22 റണ്‍സെടുത്തു ആദ്യം മടങ്ങി.

പിന്നാലെ വന്ന സര്‍ഫറാസ് ഖാന്‍ 8 പന്തില്‍ 14 റണ്‍സെടുത്തു മടങ്ങി. ശിവം ദുബെ വീണ്ടും പരാജയമായി. താരം 5 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.

അഞ്ചാമനായി എത്തിയ ഡെവാള്‍ഡ് ബ്രവിസ് സഞ്ജുവിനെ പിന്തുണച്ചതോടെ സിഎസ്‌കെ വീണ്ടും ട്രാക്കിലാവുമെന്നു തോന്നിച്ചു. മികവോടെ ബാറ്റ് ചെയ്യവേ ബ്രവിസിനെ അശ്വനി കുമാര്‍ പുറത്താക്കി. താരം 11 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 21 റണ്‍സ് കണ്ടെത്തി.

News Now

Summary

IPL 2026: Sanju Samson hit a 26-ball fifty to lead the counterattack 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates