കടുപ്പമേറിയ സീസണായിരുന്നു, ശക്തമായി തിരിച്ചുവരും; ആരാധകരോട് സഞ്ജു സാംസൺ

ഐപിഎൽ സീസൺ പാതി വഴിയിൽ നിർത്തുമ്പോൾ ഏഴ് കളിയിൽ നിന്ന് മൂന്ന് ജയവും നാല് തോൽവിയുമാണ് രാജസ്ഥാന്റെ സമ്പാദ്യം

സഞ്ജു സാംസൺ/ഫോട്ടോ: രാജസ്ഥാൻ റോയൽസ്, ട്വിറ്റർ
Last Updated :20 January 2024, 8:43 am IST
Edited by :migrator

കൊച്ചി: ഐപിഎൽ റദ്ദാക്കിയതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയെത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. പിന്തുണച്ച ആരാധകർക്ക് നന്ദി പറയുന്നതായി സഞ്ജു പറഞ്ഞു. 

രാജസ്ഥാന്റെ എല്ലാ ആരാധകർക്കും നന്ദി. കടുപ്പമേറിയ സീസണായിരുന്നു ഇത് രാജസ്ഥാന്. തിരിച്ചടികളുണ്ടായപ്പോഴും ആരാധകർ ടീമിനൊപ്പം നിന്നു. നമ്മുടെ ടീം ശക്തമായി തിരിച്ചു വരും, സഞ്ജു പറഞ്ഞു. 

ഐപിഎൽ സീസൺ പാതി വഴിയിൽ നിർത്തുമ്പോൾ ഏഴ് കളിയിൽ നിന്ന് മൂന്ന് ജയവും നാല് തോൽവിയുമാണ് രാജസ്ഥാന്റെ സമ്പാദ്യം. ആർച്ചർ, ബെൻ സ്റ്റോക്ക്സ്, ലിവിങ്സ്റ്റൺ  എന്നിവരുടെ  മടക്കം രാജസ്ഥാന് വലിയ പ്രഹരമേൽപ്പിച്ചിരുന്നു. ഏഴ് കളിയിൽ നിന്ന് 277 റൺസ് ആണ് സഞ്ജു നേടിയത്. 

ഐപിഎൽ പതിനാലാം സീസണിലെ റൺവേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ് സഞ്ജു. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയാണ് സഞ്ജു തുടങ്ങിയത്. പഞ്ചാബിനെതിരെ വെടിക്കെട്ട് ബാറ്റിങ്ങോടെ ടീമിനെ മുൻപിൽ നിന്ന് നയിച്ചെങ്കിലും ജയത്തിലേക്ക് എത്തിക്കാനായില്ല. എന്നാൽ പിന്നാലെ തന്റെ ബാറ്റിങ് ശൈലി മാറ്റി കരുതലോടെ കളിച്ച സഞ്ജു പിന്നെയുള്ള രാജസ്ഥാന്റെ ജയങ്ങളിൽ നിർണായക പങ്കു വഹിച്ചു,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now