'നീ പൊളിച്ചെടാ', ടീം മീറ്റിങ്ങിൽ സഞ്ജുവിന് ഗംഭീറിന്റെ അഭിനന്ദനം; ഇനി പിന്നോട്ടില്ലെന്ന് താരം (വിഡിയോ)

സഞ്ജു 15 പന്തിൽ 24 റൺസുമായാണ് മടങ്ങിയത്. ഈ തുടക്കം മറ്റുള്ള ബാറ്റർമാർക്ക് മുതലെടുക്കാൻ കഴിഞ്ഞത്തോടെ ടീം സ്കോർ 256 റൺസിലെത്തി.

Sanju Samson
Sanju Samson Shines As Opener vs Zimbabwe, Gautam Gambhir Backs Him For Bigger Role@bcci
Edited by :JOICE MON D L
Last Updated :28 ഫെബ്രുവരി 2026, 1:18 pm IST

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8ലെ സിംബാബ്‍വെക്കെതിരായ നിർണായക മത്സരത്തിൽ സഞ്ജു സാംസന്റെ പ്രകടനം ടീമിന് വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. ടൂർണമെന്റിൽ ഓപ്പണിങ് കൂട്ടുകെട്ട് പരാജയമായി മാറുന്നത് ടീം ബാലൻസ് തന്നെ തെറ്റിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ സഞ്ജു - അഭിഷേക് സഖ്യം 48 റൺസാണ് അടിച്ചെടുത്തത്. സഞ്ജു 15 പന്തിൽ 24 റൺസുമായാണ് മടങ്ങിയത്. ഈ തുടക്കം മറ്റുള്ള ബാറ്റർമാർക്ക് മുതലെടുക്കാൻ കഴിഞ്ഞത്തോടെ ടീം സ്കോർ 256 റൺസിലെത്തി.

മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് ഇപ്പോൾ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തന്നെയാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

''സഞ്ജുവിന്റെ തിരിച്ചു വരവും അദ്ദേഹം നൽകിയ മികച്ച തുടക്കവും ടീമിനെ വലിയ രീതിയിൽ സഹായിച്ചു. നിങ്ങൾ നന്നായി കളിച്ചു സഞ്ജു'' മത്സരത്തിന് ശേഷമുള്ള ടീം മീറ്റിങ്ങിൽ ഗൗതം ഗംഭീർ പറഞ്ഞു. ഇതോടെ വരും മത്സരങ്ങളിൽ സഞ്ജു തന്നെ ഓപ്പണിങ് റോളിൽ വരുമെന്ന കാര്യം ഉറപ്പായി.

ഇത്തവത്തെ ഐപിഎല്ലിൽ ചെന്നൈയ്ക്കായി കളിക്കുന്ന സഞ്ജുവിന് വലിയ സ്വീകരണമാണ് ചെപ്പോക്കിൽ ലഭിച്ചത്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ സഞ്ജു വരും മത്സരങ്ങളിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ കളിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി ഫോം അല്ലാതിരുന്ന സഞ്ജു സിംബാബ്‍വെക്കെതിരായ മത്സരത്തിൽ നടത്തിയ തിരിച്ചു വരവ് ആരാധർക്കും വലിയ ആശ്വാസമാണ് സമ്മാനിച്ചത്.

News Now

Summary

Sanju Samson Shines As Opener vs Zimbabwe, Gautam Gambhir Backs Him For Bigger Role.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates