
കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു, വിഡിയോ

കോഴിക്കോട്: ടി20 ലോകകപ്പ് വിജയാഘോഷങ്ങള്‍ക്ക് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട്ട് സുഹൃത്തുക്കള്‍ക്കൊപ്പം സമയം പങ്കിട്ട് സഞ്ജു സാംസണ്. സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെയും ക്രിക്കറ്റ് കളിക്കുന്നതിന്റെയും വിഡിയോ വൈറലാണ്.
ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു തൊട്ടുപിന്നാലെ മാതാപിതാക്കളെ കാണാനായി തിരുവനന്തപുരത്തെത്തിയ സഞ്ജു, കുടുംബത്തെ കണ്ടശേഷമാണ് വാഹനത്തില്‍ കോഴിക്കോടു വരെ യാത്ര ചെയ്തത്. കോഴിക്കോട്ടെ ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുന്ന സഞ്ജുവിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പാണു പുറത്തുവിട്ടത്. ലോകകപ്പ് വിജയത്തിനു ശേഷം മറ്റു താരങ്ങള്‍ വിദേശത്ത് അവധി ആഘോഷിക്കുമ്പോള്‍ സഞ്ജു കുടുംബത്തെയും സുഹൃത്തുക്കളെയും കാണുന്നതിനായി സ്വന്തം നാട്ടിലേക്കു വന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വലിയൊരു വിജയത്തിനു ശേഷം അടുപ്പമുള്ളവരെ കാണാനായി ഓടിയെത്തിയ സഞ്ജുവിന്റെ എളിമയെയും ആരാധകര്‍ വാനോളം പുകഴ്ത്തുകയാണ്. കോഴിക്കോട്ടേക്കു യാത്ര ചെയ്ത വിവരം കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോള്‍ സഞ്ജു തന്നെ വെളിപ്പെടുത്തിയിരുന്നു. സ്വയം ഡ്രൈവ് ചെയ്തായിരുന്നു സഞ്ജുവിന്റെ കോഴിക്കോട് യാത്ര. സുഹൃത്തും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ രോഹന് കുന്നുമ്മലിന്റെ വീട്ടിലും സഞ്ജു സന്ദര്‍ശനം നടത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു ഈ അപ്രതീക്ഷിത സന്ദര്‍ശനം. കേരള ടീമിലെ അക്ഷയ് ചന്ദ്രന്, ഫാബിദ് ഫറൂഖ്, സല്മാന് നിസാര്‍ തുടങ്ങിയവരും സഞ്ജുവിനൊപ്പം രോഹന്റെ വീട്ടിലെത്തി.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Sanju Samson visited Kozhikode with friends after India's T20 World Cup victory, enjoying food and cricket
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


