സന്തോഷ് ട്രോഫി; ആദ്യ പോരിൽ പശ്ചിമ ബം​ഗാൾ; പഞ്ചാബിനെ ഒറ്റ ​ഗോളിന് വീഴ്ത്തി

ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ബം​ഗാളിന് സാധിച്ചെങ്കിലും ​അതൊന്നും ​ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:00 am IST

മലപ്പുറം: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ പശ്ചിമ ബംഗാളിന് വിജയം. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ പഞ്ചാബിനെ മറുപടിയില്ലാത്ത ഒരു ​ഗോളിന് വീഴ്ത്തിയാണ് ബം​ഗാൾ വിജയം ആഘോഷിച്ചത്. 

ബം​ഗാളിന്റെ വിജയ ​ഗോൾ രണ്ടാം പകുതിയിൽ ശുഭം ബൗമികിന്റെ ബൂട്ടിൽ നിന്നായിരുന്നു. കോട്ടപ്പടിയിൽ നടന്ന മത്സരം നേരിട്ട് കാണാൻ വൻ ആരാധക കൂട്ടമാണ് എത്തിയത്. 

ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ബം​ഗാളിന് സാധിച്ചെങ്കിലും ​അതൊന്നും ​ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല. രണ്ടാം പകുതി തുടങ്ങി 52ാം മിനിറ്റിൽ രോഹിതിന്റെ ഹെഡ്ഡർ ലക്ഷ്യം കാണാതിരുന്നത് പഞ്ചാബിന് തിരിച്ചടിയായി. 

61ാം മിനിറ്റിലാണ് ബം​ഗാൾ വിജയ ​ഗോൾ വലയിലാക്കിയത്. ശുഭം ബൗമിക് ഒരു ക്രോസ് വലയിൽ എത്തിച്ചാണ് ബംഗാളിന് ലീഡ് നൽകിയത്. അതിനു ശേഷം രണ്ട് സുവർണാവസരങ്ങൾ കൂടി ലീഡുയർത്താൻ ബംഗാളിന് ലഭിച്ചു. പക്ഷെ രണ്ടും വലയിൽ എത്തിയില്ല. ഇനി ഇന്ന് വൈകീട്ട് നടക്കുന്ന മത്സരത്തിൽ കേരളം രാജസ്ഥാനെ നേരിടും. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

News Now