ഒഡിഷയെ 2-0ത്തിനു വീഴ്ത്തി

Santosh Trophy
കേരള ടീംSource by : എക്സ്
Last Updated :19 December 2024, 1:00 pm IST

News Now

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ പോരാട്ടത്തില്‍ തുടരെ മൂന്നാം ജയത്തോടെ കേരളം ക്വാര്‍ട്ടറില്‍. മൂന്നാം മത്സരത്തില്‍ ഒഡിഷയെ വീഴ്ത്തിയാണ് കേരളത്തിന്റെ മുന്നേറ്റം.

മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. ഇരു പകുതികളിലായാണ് കേരളം ഗോളുകള്‍ നേടിയത്. ഒഡിഷ ആക്രമിച്ചു കളിച്ചെങ്കിലും തളരാതെ പിടിച്ചു നിന്നു പോരാടാന്‍ കേരളത്തിനായി.

മിന്നും ഫോമില്‍ പന്തു തട്ടുന്ന മുഹമ്മദ് അജ്‌സല്‍ തുടരെ മൂന്നാം മത്സരത്തിലും കേരളത്തിനായി വല ചലിപ്പിച്ചു. 40ാം മിനിറ്റിലാണ് കേരളം ലീഡെടുത്തത്. അജ്‌സലാണ് ടീമിനെ മുന്നിലെത്തിച്ചത്.

രണ്ടാം പകുതിയില്‍ 53ാം മിനിറ്റില്‍ നസീബ് റഹ്മാനും കേരളത്തിനായി വല ചലിപ്പിച്ചു. താരത്തിന്റെ ടൂര്‍ണമെന്റിലെ രണ്ടാം ഗോളാണിത്.

ഫൈനല്‍ റൗണ്ടിലെ ആദ്യ പോരില്‍ കേരളം ഗോവയെ 4-3ത്തിനു വീഴ്ത്തിയാണ് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ മേഘാലയയെ 1-0ത്തിനു പരാജയപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates