
ശരത് കമലിന്റെ മുന്നേറ്റത്തിന് തടയിട്ട് ചൈനീസ് വമ്പന്‍, ടേബിള്‍ ടെന്നീസില്‍ മൂന്നാം റൗണ്ടില്‍ പുറത്ത്
ചൈനയുടെ മാ ലോങ്ങിനോട് കടുത്ത പോരാട്ടം നടത്തിയെങ്കിലും മൂന്നാം റൗണ്ട് കടക്കാനായില്ല

ടോക്യോ: ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ പ്രതീക്ഷയായി ഉയര്‍ന്ന ശരത് കമല്‍ മൂന്നാം റൗണ്ടില്‍ പുറത്ത്. ചൈനയുടെ മാ ലോങ്ങിനോട് കടുത്ത പോരാട്ടം നടത്തിയെങ്കിലും മൂന്നാം റൗണ്ട് കടക്കാനായില്ല.
7-11,11-8,11-13,4-11 സ്കോറിനാണ് ശരത് വീണത്. ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും രണ്ടാം ഗെയിമില്‍ തിരിച്ചെത്തി കമാല്‍ ചൈനീസ് താരത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തി. മൂന്നാം ഗെയിമും ശരത് സ്വന്തമാക്കി. എന്നാല്‍ നാലും അഞ്ചും ഗെയിമില്‍ ചൈനീസ് താരം ആധിപത്യം പുലര്‍ത്തി.
റിയോ ഒളിംപിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് മൂന്നാം റൗണ്ടില്‍ ശരത്തിന്റെ വഴി തടഞ്ഞിരിക്കുന്നത്. ബാഡ്മിന്റന്‍ ഡബിള്‍സില്‍ സത്വിക്സായ് രാജ്-ചിരാഗ് ഷെട്ടി മത്സരത്തിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ. രണ്ടാം റൗണ്ടില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ടിടത്ത് നിന്ന് പോര്‍ച്ചുഗല്‍ താരം ടിയാഗോവിനെ രണ്ടിനെതിരെ നാല് സെറ്റുകള്‍ക്ക് തകര്‍ത്താണ് ശരത് കമാല്‍ മൂന്നാം റൗണ്ടിലേക്ക് കടന്നത്. ടേബിള്‍ ടെന്നീസില്‍ ഒളിംപിക്സിലെ മൂന്നാം റൗണ്ടിലേക്ക് കടക്കുന്ന ആദ്യ താരമായിരുന്നു ശരത് കമാല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ



