
'അവൾക്കൊരു ആലിംഗനം നൽകാൻ ആഗ്രഹിക്കുന്നു', ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറിയ ഒസാക്കയ്ക്ക് സെറീനയുടെ പിന്തുണ
എന്താവും ഒസാക്കയുടെ അവസ്ഥ ഇപ്പോഴെന്ന് എനിക്ക് മനസിലാക്കാനാവും. എനിക്കും അങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്

പാരീസ്: ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറിയ ജപ്പാൻ താരം നവോമി ഒസാക്കയെ പിന്തുണച്ച് സെറീന വില്യംസ്. ഒസാക്കയെ മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും അവൾക്കിപ്പോൾ ആലിംഗനം നൽകാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും സെറീന പറഞ്ഞു.
എന്താവും ഒസാക്കയുടെ അവസ്ഥ ഇപ്പോഴെന്ന് എനിക്ക് മനസിലാക്കാനാവും. എനിക്കും അങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വ്യത്യസ്ത മനുഷ്യരാണ് നമ്മൾ. എല്ലാ മനുഷ്യരും ഒരുപോലെയല്ല. എനിക്ക് തൊലിക്കട്ടിയുണ്ടെന്ന് പറയാം. എല്ലാവരും വ്യത്യസ്തരാണ്. എല്ലാവരും പ്രശ്നങ്ങളെ നേരിടുന്നത് വ്യത്യസ്തമായാണ്, സെറീന പറഞ്ഞു.
ഈ സമയം ഒസാക്കയെ അവളുടെ വഴിയെ വിടുകയാണ് വേണ്ടത്. അവൾ ആഗ്രഹിക്കുന്ന വിധത്തിൽ ഈ സാഹചര്യത്തെ നേരിടട്ടെ. അവൾക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ ഏറ്റവും മികച്ചതാണ് ഇപ്പോൾ ചെയ്യുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു, സെറീന പറഞ്ഞു.
ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ ജയം പിടിച്ചതിന് പിന്നാലെ പ്രസ് കോൺഫറൻസിൽ ഒസാക്ക പങ്കെടുത്തിരുന്നില്ല. തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറാനുള്ള തീരുമാനം സെറീന അറിയിച്ചത്. ടൂർണമെന്റിനും മറ്റ് കളിക്കാർക്കും എനിക്കും നല്ലത് ഞാൻ പിന്മാറുന്നതാണ്. അതിലൂടെ പാരീസിൽ നടക്കുന്ന ടെന്നീസിലേക്ക് എല്ലാവർക്കും ശ്രദ്ധിക്കാം എന്നാണ് ഒസാക്ക ട്വീറ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'


