
ആ ചൂണ്ടുവിരല്‍ ഒന്നു ഉയര്ത്തു! അമ്പയറുടെ കൈ മുകളിലേക്ക് പിടിച്ചു പൊക്കാന്‍ നോക്കി ഷദബ് ഖാന് (വീഡിയോ)
പാകിസ്ഥാന് ബൗളറും വൈസ് ക്യാപ്റ്റനുമായ ഷദബ് ഖാന്റെ ഒരു പ്രവര്‍ത്തിയാണ് എല്ലാവരിലും ചിരി പടര്‍ത്തിയത്
ദുബായ്: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഏഷ്യാ കപ്പില്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ 23 റണ്‍സിനാണ് ലങ്ക വിജയിച്ചത്. അതിനിടെ മത്സരത്തിലെ ഒരു രസകരമായ രംഗമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.
പാകിസ്ഥാന് ബൗളറും വൈസ് ക്യാപ്റ്റനുമായ ഷദബ് ഖാന്റെ ഒരു പ്രവര്‍ത്തിയാണ് എല്ലാവരിലും ചിരി പടര്‍ത്തിയത്. ശ്രീലങ്ക ബാറ്റ് ചെയ്യുമ്പോഴായിരുന്നു ഈ രസകരമായ സംഭവം അരങ്ങേറിയത്.
Shadab khan trynna get batsman out from umpire #PAKvSL pic.twitter.com/Fj34M8YTX0
â Khurram (@Saykhurram) September 11, 2022
പാക് പേസര്‍ ഹാരിസ് റൗഫ് എറിഞ്ഞ ഒരു പന്ത് ശ്രീലങ്കന്‍ താരം ഭനുക രാജപക്സയുടെ പാഡില്‍ തട്ടി. റൗഫ് അപ്പീല്‍ ചെയ്തു എങ്കിലും അമ്പയര്‍ ഔട്ട് വിളിച്ചില്ല. തുടര്‍ന്ന് പാകിസ്ഥാന് എല്‍ബിഡബ്ല്യു റിവ്യൂ എടുത്തു. അതും ഫലം കണ്ടില്ല.
തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് എന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്ഥാന് സ്പിന്നര്‍ ഷദബ് ഖാന് ഫീല്‍ഡ് അമ്പയറുടെ വിരല്‍ ഉയര്‍ത്തി ഔട്ട് വിളിപ്പിക്കാന്‍ ശ്രമിച്ചതാണ് ചിരി പടര്‍ത്തിയത്. ഷദബ് ഖാന്റെ പ്രവൃത്തി അമ്പയര്‍ക്കും ഇഷ്ടമായി. അദ്ദേഹവും താരത്തിന്റെ തമാശ ആസ്വദിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
