
ഷെഫാലി വര്‍മ ടെസ്റ്റില്‍ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി നേടിയ വനിതാതാരം
194 പന്തിലാണ് 20 കാരിയായ ഷെഫാലി വര്‍മ ഇരട്ടശതകം പൂര്‍ത്തിയാക്കിയത്

ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി നേടിയ വനിതാതാരമെന്ന ബഹുമതി ഇന്ത്യയുടെ ഷെഫാലി വര്‍മയ്ക്ക്. 194 പന്തിലാണ് 20 കാരിയായ ഷെഫാലി വര്‍മ ഇരട്ടശതകം പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യന്‍ ഓപ്പണര്‍ വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേടിയത്.
23 ബൗണ്ടറികളും എട്ടു സിക്സറുകളും ഷെഫാലിയുടെ ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു. ഓസ്ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്റിന്റെ റെക്കോര്‍ഡാണ് ഷെഫാലി മറികടന്നത്. 248 പന്തിലാണ് അന്നബെല്‍ ഇരട്ട സെഞ്ച്വറി നേടിയിരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു അന്നബെലിന്റെ ഇരട്ടശതകം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

ടി20 ലോകകപ്പില്‍ പുതു ചരിത്രമെഴുതി രോഹിത്, ഫോറില്‍ റെക്കോര്‍ഡ്
മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഷഫാലി. 2002 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് മിതാലിയുടെ ഡബിള്‍ സെഞ്ച്വറി. 407 പന്തില്‍ നിന്നാണ് മിതാലിയുടെ 214 റണ്‍സ് പിറന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ 197 പന്തില്‍ 205 റണ്‍സെടുത്ത് ഷെഫാലി വര്‍മ പുറത്തായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



