'എനിക്ക് ടെസ്റ്റ് കളിക്കാനുള്ള ആരോഗ്യം ഇല്ല'- ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന് ഷഹീന്‍ അഫ്രീദി

ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം ലക്ഷ്യമിടുന്നതായി താരം

Shaheen Afridi had requested
ഷഹീൻ അഫ്രീദിഎക്സ്
Edited by :renjith.k
Last Updated :24 ഡിസംബർ 2024, 3:36 pm IST

കറാച്ചി: അടുത്ത നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടെന്നു പാകിസ്ഥാന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദി. 100 ശതമാനം ആരോഗ്യം വീണ്ടെടുക്കണമെന്നു ചൂണ്ടിക്കാട്ടിയാണ് താരം പാക് ക്രിക്കറ്റിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പൂര്‍ണ ആരോഗ്യവാനായി ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി പാകിസ്ഥാനിലും യുഎഇയിലുമായി അരങ്ങേറുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് കളിക്കുകയാണ് താരം ലക്ഷ്യമിടുന്നത്.

ആവശ്യം പരിഗണിച്ച് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലേക്കുള്ള പാക് ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയില്ല. പൂര്‍ണ ആരോഗ്യവാനായി ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ അവസരം വേണമെന്നു ഷഹീന്‍ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് താരത്തെ ടീമിലേക്ക് പരിഗണിക്കാഞ്ഞതെന്നു താത്കാലിക പരിശീലകന്‍ അക്വിബ് ജാവേദ് വെളിപ്പെടുത്തി.

അതേസമയം, ടെസ്റ്റ് ടീമില്‍ നിന്നു പിന്‍മാറിയ ഷഹീന്‍ ഈ മാസം അവസാനം മുതല്‍ ആരംഭിച്ച് ഫെബ്രുവരി ഏഴിനു അവസാനിക്കുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കും. അമിത ജോലി ഭാരം വരാതെ ഫിറ്റ്‌നസ് കാത്തു കൊള്ളാമെന്നും മികച്ച ഓഫറാണ് ഫ്രാഞ്ചൈസിയില്‍ നിന്നു വന്നതെന്നും താരം പാക് ബോര്‍ഡിനെ അറിയിച്ചിരുന്നു. ബിപിഎല്‍ കളിക്കാന്‍ ഷഹീന് പാക് ബോര്‍ഡ് അനുമതിയും നല്‍കിയിട്ടുണ്ട്.

ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ത്രിരാഷ്ട്ര ഏകദിനം, പിന്നാലെ അരങ്ങേറുന്ന ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങളില്‍ താന്‍ പാക് ടീമില്‍ കളിക്കാന്‍ സന്നദ്ധനാണെന്നും താരം ബോര്‍ഡിനോടു വ്യക്തമാക്കിയിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫി അവസാനിച്ചാല്‍ അതിനു ശേഷമുള്ള ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ടീമിലേക്ക് തന്നെ തിരഞ്ഞെടുക്കാമെന്നു ഷഹീന്‍ അഫ്രീദി ബോര്‍ഡിനോട് വ്യക്തമാക്കിയതായി പാക് അധികൃതര്‍ വെളിപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now