
ടീം തോറ്റെങ്കിലും റാങ്കിങ്ങില്‍ മുന്നേറി ഷക്കീബ് അല്‍ ഹസന്‍; അശ്വിനെ പിന്നിലാക്കി; ഇഷാന്‍ കിഷനും നേട്ടം
ഓള്‍റൗണ്ടര്‍മാരില്‍ ആര്‍ അശ്വിനെ മൂന്നാം സ്ഥാനത്തേക്ക് ഇറക്കിയാണ് ഷക്കീബ് രണ്ടാം സ്ഥാനം പിടിച്ചത്
ദുബായ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിനെ ജയത്തിലേക്ക് നയിക്കാനായില്ലെങ്കിലും റാങ്കിങ്ങില്‍ മുന്നേറി ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍. ഓള്‍റൗണ്ടര്‍മാരില്‍ ആര്‍ അശ്വിനെ മൂന്നാം സ്ഥാനത്തേക്ക് ഇറക്കിയാണ് ഷക്കീബ് രണ്ടാം സ്ഥാനം പിടിച്ചത്.
385 പോയിന്റോടെ ജഡേജയാണ് ഇവിടെ ഒന്നാമത്. ഷക്കീബിന് 346 പോയിന്റും. രണ്ട് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി ഷക്കീബ് റാങ്കിങ്ങില്‍ രണ്ടാമതെത്തിയപ്പോള്‍ വിന്‍ഡിസിന്റെ ഹോള്‍ഡര്‍ നാലാം സ്ഥാനത്തേക്ക് വീണു.
ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റിലും മികവ് തുടര്‍ന്ന ജോ റൂട്ട് 897 പോയിന്റോടെ ബാറ്റേഴ്‌സിന്റെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. ട്വന്റി20 റാങ്കിങ്ങില്‍ ഇഷാന്‍ കിഷനാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. ആറാം സ്ഥാനത്താണ് ഇഷാന്‍ കിഷന്‍.ഒരു സ്ഥാനം മുകളിലേക്ക് കയറിയാണ് ഇഷാന്‍ ആറാമത് എത്തിയത്.
Players are jostling for spots in the latest @MRFWorldwide T20I men's player rankings
â ICC (@ICC) June 22, 2022
More https://t.co/ksceq8SPGY pic.twitter.com/1pFif8wMNH
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




