മുഹമ്മദ് ഷമിയാണ് ഇവിടെ ഇന്ത്യയുടെ ഒന്നാമന്‍ എന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലെ നമ്പര്‍ 1 ബൗളര്‍ ബൂമ്രയല്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. മുഹമ്മദ് ഷമിയാണ് ഇവിടെ ഇന്ത്യയുടെ ഒന്നാമന്‍ എന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നത്. 

ബൂമ്രയിലേക്ക് നമ്മള്‍ നോക്കുന്നത് ബൂമ്ര സ്‌പെഷ്യലായത് കൊണ്ടാണ്. എന്നാല്‍ ഓരോ സാഹചര്യങ്ങള്‍ വെച്ച് നോക്കിയാലും ഇന്ത്യയുടെ നമ്പര്‍ വണ്‍ ടെസ്റ്റ് പേസര്‍ മുഹമ്മദ് ഷമിയാണെന്ന് കാണാം. പ്രത്യേകിച്ച് ഈ സമയത്ത്. തന്റെ ഡെലിവറികളിലൂടെയാണ് ഷമി ചോദ്യം ഉന്നയിക്കുന്നത്. ഈ ടീമിന് എതിരെ വിശാഖപട്ടണത്ത് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇപ്പോള്‍ സെഞ്ചൂറിയനിലും, ചോപ്ര ചൂണ്ടിക്കാണിക്കുന്നു. 

ബൂമ്രയുടേത് പോലെ മാജിക് ഡെലിവറി ഷമിയില്‍ കാണില്ല

റബാഡയുടെ പേസും എന്‍ഗിഡിയുടെ സൈഡ് വേ മൂവ്‌മെന്റ്‌സും ബൂമ്രയുടെ മാജിക്കും നമ്മള്‍ കണ്ടു. ഷമിയുടെ കാര്യത്തിലോ? ബൂമ്രയുടേത് പോലെ മാജിക് ഡെലിവറിയൊന്നും ഷമി എറിയുന്നില്ല. എന്നാല്‍ അപകടമേഖലകളില്‍ തുടരെ പന്തെത്തിക്കാന്‍ ബൂമ്രയ്ക്ക് കഴിയുന്നു. ഫോര്‍ത്ത് സ്റ്റംപിലേക്ക് കൂടുതല്‍ ഡെലിവറി എറിഞ്ഞത് ആരാണ്? സെന്‍സേഷണല്‍ ഷമിയെയാണ് സെഞ്ചൂറിയനില്‍ കണ്ടത്, ആകാശ് ചോപ്ര പറഞ്ഞു. 

രാജ്യത്തിന്റെ നിധിയാണ് ബൂമ്ര

രാജ്യത്തിന്റെ മുതല്‍ക്കൂട്ടാണ് ബൂമ്ര. നിധിയാണ്. നമ്മുടെ ഫാസ്റ്റ് ബൗളിങ് യൂണിറ്റ് ഒരുമിച്ച് പക്വതയിലേക്ക് എത്തിയിരിക്കുന്നു എന്നത് ഭാഗ്യമാണ്. കളിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ ബൂമ്ര വിക്കറ്റ് വീഴ്ത്തുന്നു. ഒന്നാം ഇന്നിങ്‌സില്‍ ആദ്യ ഓവറില്‍ തന്നെ ഡീന്‍ എല്‍ഗറെ പുറത്താക്കി ബൂമ്ര ഇന്ത്യക്ക് താളം നല്‍കി. പിന്നാലെ നാലാം ദിനം സൗത്ത് ആഫ്രിക്ക കൂട്ടുകെട്ട് കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഡ്യൂസന് എതിരെ ബൂമ്രയുടെ മാജിക് ബോള്‍ വന്നു. 

പിന്നാലെ കേശവ് മഹാരാജ് ക്രീസിലേക്ക് വന്നു. നന്നായാണ് കേശവ് ബാറ്റ് ചെയ്തത്. എന്നാല്‍ മനോഹരമായ യോര്‍ക്കറിലൂടെ ബൂമ്ര പുറത്താക്കി. പിന്നാലെ വ്യത്യസ്ത ഡെലിവറിയിലൂടെ എല്‍ഗറിനേയും വീഴ്ത്തി. ബൂമ്ര അതിസമര്‍ഥനായ മനുഷ്യനാണ്, അകാശ് ചോപ്ര പറഞ്ഞു.