എന്തൊരു ബുദ്ധി! രാജസ്ഥാൻ റോയൽസ് വിറ്റപ്പോൾ കോളടിച്ചത് ഷെയ്ന്‍ വോണിന്റെ കുടുംബത്തിന്
₹450 മുതൽ ₹460 കോടി രൂപ വരെയാണ് ഷെയ്ന്‍ വോണിന്റെ കുടുംബത്തിന് ലഭിക്കുക.
മുംബൈ: ഐപിഎൽ ടീം ആയ രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ വ്യവസായി കൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം സ്വന്തമാക്കിയതായുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഏകദേശം 15,300 കോടി രൂപയ്ക്കാണ് (1.63 ബില്ല്യൺ) ടീം വിൽപ്പന നടന്നത് എന്നാണ് വിവരം. ഈ വിൽപ്പനയുടെ കോളടിച്ച മറ്റൊരാൾ കൂടിയുണ്ട്. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസ താരമായ ഷെയ്ന്‍ വോണ്‍. ₹450 മുതൽ ₹460 കോടി രൂപ വരെയാണ് ഷെയ്ന്‍ വോണിന്റെ കുടുംബത്തിന് ലഭിക്കുക.
2008-ൽ ഐപിഎൽ ആരംഭിക്കുമ്പോൾ രാജസ്ഥാൻ റോയൽസ് ടീമിൽ ക്യാപ്റ്റനായും ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ തലവനായുമാണ് ഷെയ്ന്‍ വോണ്‍ ടീമിൽ എത്തിയത്. അന്ന് അദ്ദേഹം മാനേജ്‌മെന്റിന്റെ മുന്നിൽ വെച്ചൊരു ഓപ്ഷൻ താൻ ടീമിനായി കളിക്കുന്ന ഓരോ സീസണിലും 0.75% ഓണർഷിപ്പ് പങ്ക് ലഭിക്കണമെന്നായിരുന്നു. ഈ ഡീൽ ക്ലബ് അംഗീകരിച്ചു. നാല് സീസണുകൾ രാജസ്ഥാൻ റോയൽസിനായി കളിച്ച അദ്ദേഹത്തിന് 3% ഓണർഷിപ്പ് പങ്ക് ലഭിച്ചിരുന്നു.
ഷെയ്ന്‍ വോണിന് ലഭിച്ചിരുന്ന 3% ഓണർഷിപ്പ് പങ്കിന്റെ മൂല്യം ഇപ്പോൾ ഏകദേശം ₹450 മുതൽ ₹460 കോടി വരെയാണ്. ഷെയ്ന്‍ വോണ്‍ അന്തരിച്ച സാഹചര്യത്തിൽ ഈ പണം കുടുംബത്തിന് സ്വന്തമാക്കാം. 2026 ഐപിഎൽ സീസൺ കഴിഞ്ഞതിന് ശേഷം വോണിന്റെ കുടുംബത്തിന് ഈ ഓഹരി വിറ്റഴിച്ച് പണം കൈപ്പറ്റാൻ കഴിയും. എന്നാൽ, ഈ ഇടപാട് പൂർത്തിയാക്കുന്നതിന് ബിസിസിഐയുടെ അനുമതി ആവശ്യമാണ്. ഔദ്യോഗിക നടപടിക്രമം പൂർത്തിയാക്കിയ ശേഷം മാത്രമേ കുടുംബത്തിന് ഈ തുക ലഭിക്കും.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Shane Warne’s Family to Earn ₹450 Crore from Rajasthan Royals Sale.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




